Home Featured ബംഗളൂരു:തുമകുരുവില്‍ കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ ചെരിപ്പേറ്

ബംഗളൂരു:തുമകുരുവില്‍ കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ ചെരിപ്പേറ്

ബംഗളൂരു: കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ചെരിപ്പെറിഞ്ഞു. തുമകുരു സ്നേഹസംഗമ ഹാളില്‍ വെള്ളിയാഴ്ചയാണ് സംഭവം.കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സദസ്സില്‍നിന്ന് ചെരിപ്പെറിഞ്ഞത്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്‌ വേദിയില്‍ ഭാരതാംബയുടെ പ്രതീക ചിത്രം വെച്ചിരുന്നു.

ഈ ചിത്രത്തിനുനേരെയാണ് ഷൂവെറിഞ്ഞത്. അതിഥികളായി എത്തിയവര്‍തന്നെ മന്ത്രിയെ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ബി.ജെ.പി- കോണ്‍ഗ്രസ് സംഘര്‍ഷം; സൊറാപുരില്‍ നിരോധനാജ്ഞ

ബംഗളൂരു: കര്‍ണാടക യാദ്ഗിറിലെ സൊറാപുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ വെങ്കടപ്പ നായകയുടെയും ബി.ജെ.പി സിറ്റിങ് എം.എല്‍.എ രാജുഗൗഡയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ യാദ്ഗിര്‍ ഡെപ്യൂട്ടി കമീഷണര്‍ ആര്‍. സ്നേഹല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രി എട്ടുവരെയാണ് നിരോധനാജ്ഞ.

ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ രാജ കൃഷ്ണപ്പ നായക, ശാന്തഗൗഡ ചന്നപട്ടണ എന്നീ നേതാക്കളുടെ സ്വീകരണ ജാഥ കടന്നുപോകവെയാണ് സംഘര്‍ഷം. ഹുനസാഗി താലൂക്കിലെ കൊടഗല്‍ വില്ലേജിലൂടെ കടന്നുപോകവെ, ഗ്രാമത്തിലെ മതചടങ്ങിനിടെ ജാഥക്ക് വഴി നല്‍കിയില്ല. ഇതു സംബന്ധിച്ച്‌ തര്‍ക്കമായതോടെ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.

അക്രമത്തില്‍ 15 കാറുകള്‍ തകര്‍ക്കപ്പെട്ടു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് നാല് കേസ് രജിസ്റ്റര്‍ ചെയ്തു. സി.ആര്‍.പി.സി 107 വകുപ്പുപ്രകാരം 118 പേര്‍ക്കെതിരെ കേസെടുത്തു. 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് മൂന്ന് കെ.എസ്.ആര്‍.പി സ്ക്വാഡ്, ഒരു പാരാമിലിട്ടറി ടീം അടക്കം 200 ഓളം പൊലീസിനെ വിന്യസിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് യാദ്ഗിര്‍ എസ്.പി ഡോ.സി.ബി. വേദമൂര്‍ത്തി അറിയിച്ചു. തങ്ങളുടെ ജാഥക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നെന്നും പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി

You may also like

error: Content is protected !!
Join Our WhatsApp Group