Home Featured ജയലളിതയുടെ സാരികളും ചെരിപ്പുകളും ലേലം ചെയ്യുമോ? നിര്‍ണായക നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍

ജയലളിതയുടെ സാരികളും ചെരിപ്പുകളും ലേലം ചെയ്യുമോ? നിര്‍ണായക നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത 11,344 സാരികള്‍, 250 ഷാളുകള്‍, 750 ജോഡി ചെരിപ്പുകള്‍ എന്നിവ ലേലം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലേലസാധ്യത പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്‌പിപി) നിയോഗിച്ചു. കിരണ്‍ എസ്. ജാവലിയാണ് എസ്‌പിപി.1996 ഡിംസബര്‍ 11ന് ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടന്ന റെയ്ഡിലാണു വസ്ത്രങ്ങളും മറ്റും പിടിച്ചെടുത്തത്.

ഇവ 2003 ഡിസംബര്‍ മുതല്‍ കര്‍ണാടക നിയമസഭയുടെ ട്രഷറിയിലാണു സൂക്ഷിക്കുന്നത്. ഇത് ലേലം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കവെയാണ് സര്‍ക്കാര്‍ ലേല സാധ്യത പരിശോധിക്കാന്‍ ഒരുങ്ങുന്നത്.വസ്തുക്കള്‍ നശിച്ചുപോകുമെന്നു ചൂണ്ടിക്കാട്ടി ലേലം ആവശ്യപ്പെട്ടു ബെംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ടി.നരസിംഹമൂര്‍ത്തി കഴിഞ്ഞ വര്‍ഷം ഹര്‍ജി നല്‍കിയിരുന്നു. എസ്‌പിപിയെ നിയോഗിക്കാന്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതി നിര്‍ദേശിച്ചെങ്കിലും നപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഹര്‍ജി സുപ്രീം കോടതി 11ന് പരിഗണിക്കാനിരിക്കെയാണു സര്‍ക്കാരിന്റെ നടപടി.ജയലളിത, തോഴി വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ ജെ.ഇളവരശി, വി.എന്‍.സുധാകരന്‍ എന്നിവര്‍ക്കെതിരെയുള്ള സ്വത്തുകേസിലായിരുന്നു റെയ്ഡ്. ഈ കേസിന്റെ വിചാരണ 2003 നവംബറില്‍ സുപ്രീം കോടതി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റിയപ്പോള്‍ പിടിച്ചെടുത്ത വസ്തുക്കളും ഇവിടേക്കു മാറ്റി.2014 സെപ്റ്റംബറില്‍ ജയലളിത ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രത്യേക കോടതി നാലു വര്‍ഷത്തെ തടവും പിഴയും വിധിച്ചു. 2016 ഡിസംബര്‍ 5ന് ജയലളിത അന്തരിച്ചു.

സംസ്ഥാനത്ത് വീണ്ടും ചുട്ടുപൊള്ളുന്നു; മൂന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത, ജാഗ്രത

എറണാകുളം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യത. കൊച്ചി സര്‍വ്വകലാശാലയുടെ കാലാവസ്ഥാ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട.കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കഠിനമായ ചൂട് അനുഭവപ്പെടുക. ജില്ലകളില്‍ താപസൂചിക 58 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരും. അന്തരീക്ഷ ഈര്‍പ്പം, താപനില എന്നിവ കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.

അതേസമയം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതിനാല്‍ പകല്‍ സമയങ്ങളില്‍, പ്രത്യേകിച്ച്‌ ഉച്ച സമയങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കാലാവലസ്ഥാ വകുപ്പ് അറിയിച്ചു. അടിയ്ക്കടി വെള്ളം കുടിച്ച്‌ നിര്‍ജ്ജലീകരണം ഒഴിവാക്കണം. പുറത്തിറങ്ങുമ്ബോള്‍ കുട കയ്യില്‍ കരുതണം.

ഇത് വഴി നേരിട്ട് ശരീരത്തിലേക്ക് വെയില്‍ ഏല്‍ക്കുന്നത് തടയാം. സൂര്യരശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ അനുയോജ്യമായ ക്രീമുകള്‍ ഉപയോഗിക്കാമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ചൂട് വര്‍ദ്ധിക്കും. കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള സ്ഥലങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group