Home Featured ബെംഗളൂരു: നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയിൽ

ബെംഗളൂരു: നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയിൽ

ബെംഗളൂരു: നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മുൾബാഗൽ സ്വദേശിയും ബെംഗളൂരു ശിവാജിനഗറിലെ താമസക്കാരിയുമായ അയേഷ എന്ന നന്ദിനി (25) ആണ് പിടിയിലായത്.യുവതിയുടെ കൈവശമുണ്ടായിരുന്ന 42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. നിരവധി മോഷണക്കേസുകളിൽ അയേഷ പ്രതിയാണെന്നും ഇവർക്കെതിരേ ബെംഗളൂരുവിലും മുൾബാഗലിലും നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

മഗഡി റോഡ് ബിന്നി മിൽസിന് സമീപത്തുവെച്ചാണ് നവജാത ശിശുവുമായി അയേഷയെ പ്രദേശവാസികൾ കണ്ടത്. കുഞ്ഞിനെ എടുക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പരിചയക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ അയേഷയെ ചോദ്യം ചെയ്യുകയായിരുന്നു.പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ പോലീസിനെ വിവരമറിയിച്ചു.

പോലീസെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കലാശിപാളയയിലെ വീട്ടിൽനിന്ന് തട്ടിയെടുത്തതാണെന്ന് യുവതി സമ്മതിച്ചത്.തുടർന്ന് കലാശിപാളയ പോലീസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. കുഞ്ഞിന്റെ അമ്മ ഉറങ്ങുന്നസമയത്താണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് പോലീസിന് അയേഷ നൽകിയ മൊഴി.

ഈ സമയത്ത് വീടിന്റെ വാതിൽ അടച്ചിരുന്നില്ല. വീടിനുള്ളിൽ കയറി ആദ്യം മൊബൈൽഫോണാണ് മോഷ്ടിച്ചത്.തുടർന്ന് കട്ടിലിൽ അമ്മയ്ക്കരികിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കുഞ്ഞിനെ തട്ടിയെടുക്കാൻ തീരുമാനിച്ചു. കുഞ്ഞിനെ കാണാതായതോടെ അമ്മയും ബന്ധുക്കളും തിരച്ചിൽതുടങ്ങി. ഇതിനിടെയാണ് അയേഷ പിടിയിലായത്. മോഷ്ടിച്ച ആറ്‌ മൊബൈൽഫോണുകളും അയേഷയിൽനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു

ഉമ്മയെ ഉപ്പ കൊന്നതാണ്, ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നു ഉമ്മ; ജുനൈസ് ജീവിതം പറഞ്ഞപ്പോള്‍

സോഷ്യല്‍ മീഡിയയില്‍ താരങ്ങളായവരാണ് ഇത്തവണയും ബിഗ് ബോസ് വീട്ടില്‍ കൂടുതല്‍. ഇതില്‍ യൂത്തന്മാരുടെ പ്രതിനിധിയായി എത്തിയ താരങ്ങളില്‍ ഒരാളാണ് ജുനൈസ് വിപി.കോമഡി വീഡിയോകളിലൂടെയാണ് ജുനൈസ് താരമാകുന്നത്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് ജുനൈസ് എത്തുമ്ബോള്‍ മുമ്ബ് തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെക്കുറിച്ച്‌ ജുനൈസ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

എന്റെ ഉമ്മാക്കും ഉപ്പാക്കും എന്ത് സംഭവിച്ചു എന്ന തലക്കെട്ടോടെ ജുനൈസ് പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു തന്റെ ജീവിത കഥ പങ്കുവച്ചത്. തന്റെ ഉമ്മ ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നുവെന്നാണ് ജുനൈസ് പറഞ്ഞത്. തനിക്ക് എട്ട് മാസം പ്രായമുള്ളപ്പോഴാണ് എന്റെ ഉമ്മ മരണപ്പെടുന്നത്. ഉപ്പയും ഉമ്മയും തമ്മിലെന്തോ ഒരു പ്രശ്‌നം ഉണ്ടാകുന്നു. അപ്പോള്‍ കൈയ്യിലുള്ള എന്തോ ഒരു സാധനമെടുത്ത് ഉമ്മയെ എറിഞ്ഞു. ആ എറിയലില്‍ ഉമ്മ മരിച്ചു എന്നാണ് ജുനൈസ് പറഞ്ഞത്.

അതേസമയം, ഇത്രയും വിഷമങ്ങളൊക്കെ ഉള്ളില്‍ സഹിച്ചു വെച്ചുകൊണ്ടാണോ പുറമെ ചിരിച്ചിരിക്കുന്നതെന്നും വീഡിയോ ചെയ്യുന്നതെന്നുമൊക്കെ എന്നാണ് പലരും ചോദിക്കുന്നതെന്നാണ് ജുനൈസ് പറഞ്ഞത്. എന്നാല്‍ താന്‍ തന്റെ ജീവിതത്തില്‍ ഹാപ്പിയാണെന്നും ഓര്‍മ്മ വച്ചത് മുതല്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്നതിന്റെ സങ്കടവും കുറവുമൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ജുനൈസ് വ്യക്തമാക്കിയിരുന്നു.ജ്യേഷ്ഠന്മാര്‍, ഉമ്മയുടെ ആങ്ങള, അവരുടെ ഭാര്യ, രണ്ട് പെങ്ങന്മാരുമാണ് തനിക്കുള്ളതെന്നും താരം പറഞ്ഞിരുന്നു.

അവരൊക്കെ ഉള്ളത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സങ്കടങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അവരോട് നന്ദി പറയുന്നതായും ജുനൈസ് പറഞ്ഞിരുന്നു.ടോക്‌സിക് റിലേഷന്‍ ഷിപ്പുകളില്‍ നിന്ന് മറുത്തൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ പുറത്ത് ചാടണമെന്നാണ് അന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജുനൈസ് പറഞ്ഞത്. വിവാഹം ഒന്നിനുമുള്ള പരിഹാരമല്ലെന്നും താരം പറഞ്ഞിരുന്നു.

സാമ്ബത്തിക സ്വാതന്ത്ര്യമാണ് വേണ്ടതെന്നും താരം പറയുന്നുണ്ട്.ഉപ്പ എന്തുകൊണ്ടാണ് അഞ്ചു മക്കളെ കുറിച്ചോ ഭാര്യയെ കുറിച്ചോ ഭാവിയെ കുറിച്ചോ ചിന്തിക്കാത്തതെന്ന് താന്‍ ആലോചിക്കാറുണ്ടെന്നും താര്ം കേള്‍ക്കുന്നു ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നവര്‍, അതെത്ര വര്‍ഷം പഴകിയതാണ് എങ്കില്‍ കൂടിയും ഇത്തരത്തിലുള്ള ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിലേക്ക് തിരികെ പോവണമെന്നാണ് ജുനൈസ് പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group