മംഗളൂരു: 21 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി മംഗളൂരു എയര്‍പോര്‍ട്ടില്‍ പിടിയില്‍.കാസര്‍കോട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.പിതാവിനൊപ്പം ദുബായില്‍ നിന്നും വന്ന കുട്ടിയുടെ അടിവസ്തത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്കാനിങ്ങിനിടെ സ്വര്‍ണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തില്‍ നിന്നും പശരൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി.
കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ച നിലയില്‍ 1.350 കിലോ സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കുഞ്ഞ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ കൂടുതല്‍ വിവരം അധികൃതര്‍ നല്കാന് തയ്യാറായില്ല. അതേസമയം മറ്റ് രണ്ട് കേസുകളിലായി നിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം, കോവിഡ് വാക്സിനുമായി ബന്ധമില്ല: ആരോഗ്യമന്ത്രാലയം
ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവിക്കുന്ന പെട്ടെന്നുള്ള മരണവും കോവിഡ് വാക്സിനും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ പരിശോധിച്ചാലും ഹൃദയാഘാത മരണങ്ങളും കോവിഡ് വാക്സിനും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനാവില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയില്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് ഐസിഎംആര്‍ പഠനമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം തല്‍ക്ഷണം മരണം സംഭവിക്കുന്നത് മഹാമാരിയുടെ കാലത്ത് തുടങ്ങിയതാണോ എന്നും കൊറോണ വാക്സിനുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നുമായിരുന്നു സഭയിൽ ഉയര്‍ന്ന ചോദ്യം. വാക്സിൻ പാർശ്വഫലത്തെക്കുറിച്ച് വ്യാപകമായി ആശങ്കകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം. അതേസമയം മരണങ്ങളിൽ വിശദമായ പഠനം നടത്താന്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.