Home Featured ആറ് ദിവസം മുമ്ബ് ഉദ്ഘാടനം ചെയ്ത കര്‍ണാടക എക്സ്പ്രസ് വേ വെള്ളത്തിനടയില്‍

ആറ് ദിവസം മുമ്ബ് ഉദ്ഘാടനം ചെയ്ത കര്‍ണാടക എക്സ്പ്രസ് വേ വെള്ളത്തിനടയില്‍

by admin

ബംഗളൂരു: ആറ് ദിവസം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ബംഗളൂരു-മൈസുരു ഹൈവേയില്‍ വെള്ളപ്പൊക്കം. വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയില്‍ ഉണ്ടായ ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.

8,480 കോടി രൂപയിലാണ് ഹൈവേ നിര്‍മിച്ചത്. ഹൈവേയുടെ അടിപ്പാതയാണ് ഒറ്റമഴയില്‍ വെള്ളത്തിനടിയിലായത്. അടിപ്പാതയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ തുടരെത്തുടരെ അപകടത്തില്‍ പെടുകയും ചെയ്യുന്നുണ്ട്. അതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

വെള്ളത്തിനടയിലായിയതിനെ തുടര്‍ന്ന് കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെ നിരവധി പേര്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ രംഗത്തെത്തി. തന്റെ കാര്‍ വെള്ളത്തില്‍ ഓഫായി പോയെന്നും പിറകെ വന്ന ലോറി കാറിലേക്ക് ഇടിച്ചു കയറിയെന്നും ആരാണ് ഇതിനൊക്കെ ഉത്തരവാദിത്തമേല്‍ക്കുക എന്നും ഒരാള്‍ അതി രൂക്ഷമയി ചോദിച്ചു.

നിരവധി പേരാണ് ഹൈവേയുടെ പ്രവര്‍ത്തിക്കെതിരെ രംഗത്തെത്തിയത്. പണി വൃത്തിയായാണോ ചെയ്തത് എന്നുപോലും പരിശോധിക്കാതെയാണ് ഉദ്ളഘാടനം ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. മാര്‍ച്ച്‌ 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 118 കിലോമീറ്റര്‍ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മൂന്നു മണിക്കൂര്‍ യാത്ര 75 മിനുട്ടായി കുറക്കുമെന്നതായിരുന്നു എക്സ്പ്രസ് വേയുടെ പ്രത്യേകത.

ബംഗളൂരുവില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

വെള്ളിയാഴ്ച കര്‍ണാടകയിലെ ബംഗളൂരുവില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്തുവന്നു.ഗോവിന്ദരാജ് നഗര്‍ മണ്ഡലത്തിലെ ഒരു ഗ്രൗണ്ടില്‍ മഹിളാ കണ്‍വെന്‍ഷന്‍ പരിപാടിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group