Home Featured ബംഗളുരുവില്‍ വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഒളിച്ചോടിയ വീട്ടമ്മയുടേത്‌.

ബംഗളുരുവില്‍ വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഒളിച്ചോടിയ വീട്ടമ്മയുടേത്‌.

ബംഗളുരു: ബംഗളുരുവിലെ ബൈയപ്പനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയുടെ മൃതദേഹം വീപ്പയില്‍ കാണപ്പെട്ട സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമാണെന്നു കോണ്‍ഗ്രസ്‌.കര്‍ണാടകയില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്നും പാര്‍ട്ടി ദേശീയവക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല ട്വീറ്റ്‌ ചെയ്‌തു. നിയമസഭാതെരഞ്ഞെടുപ്പിനു മുമ്ബ്‌ ബി.ജെ.പി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായാണു കോണ്‍ഗ്രസ്‌ രംഗത്തെത്തിയത്‌.കഴിഞ്ഞ ഡിസംബറിനുശേഷം കര്‍ണാടകയില്‍ മൂന്ന്‌ സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ വീപ്പയില്‍ തള്ളിയനിലയില്‍ കണ്ടെത്തി.

ഏറ്റവുമൊടുവില്‍, കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 10-നും 11-നുമിടയിലാണു ബൈയപ്പനഹള്ളി റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശനകവാടത്തിനരികില്‍ മൃതദേഹം വീപ്പയിലാക്കി മുകളില്‍ തുണികള്‍ നിറച്ച്‌ അടച്ചനിലയില്‍ കണ്ടെത്തിയത്‌. സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമല്ലെന്നും തമന്ന(27)യെന്ന യുവതിയെ ഭര്‍തൃസഹോദരനാണു കൊലപ്പെടുത്തിയതെന്നും ബംഗളുരു പോലീസ്‌ പറഞ്ഞു.ബിഹാറില്‍നിന്ന്‌, ഭര്‍ത്താവ്‌ അഫ്രോസിനെ ഉപേക്ഷിച്ച്‌ ബന്ധുവിനൊപ്പം ഒളിച്ചോടിയതാണു തമന്ന.

ഇരുവരും ബംഗളുരുവില്‍ താമസിക്കുന്നതിനിടെ ഭര്‍തൃസേഹാദരന്‍ കമാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞമാസം 12-നു തമന്നയെ കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന്‌ മൃതദേഹം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വീപ്പയില്‍ തള്ളി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയതാണു നിര്‍ണായകമായത്‌. മൂന്ന്‌ പ്രതികള്‍ അറസ്‌റ്റിലായെന്നും അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്നും കര്‍ണാടക പോലീസ്‌ വ്യക്‌തമാക്കി.,

മൂന്നുമാസം, മൂന്ന്‌ മൃതദേഹങ്ങള്‍; എല്ലാം റെയില്‍വേ സ്‌റ്റേഷനില്‍കഴിഞ്ഞ ഡിസംബര്‍ ആറിനാണു സമാനമായ രീതിയില്‍ ആദ്യമൃതദേഹം കണ്ടെത്തിയത്‌. ട്രെയിനില്‍ കണ്ടെത്തിയ വീപ്പയിലെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന്‌, ജനുവരി നാലിന്‌ ബംഗളുരുവിലെ യശ്വന്ത്‌പുര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും നിരവധി പരുക്കുകളോടെയുള്ള മൃതദേഹം കണ്ടെത്തി. ആദ്യത്തെ രണ്ട്‌ കേസുകളിലും കൊല്ലപ്പെട്ട സ്‌ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല.മൂന്ന്‌ കൊലപാതകങ്ങള്‍ക്കും പരസ്‌പരബന്ധമുണ്ടെന്ന അഭ്യൂഹം േപാലീസ്‌ തള്ളി. പരമ്ബരക്കൊലയാളിയെന്നു സംശയിക്കാന്‍ തെളിവുകളില്ലെന്നു െറയില്‍വേ പോലീസും അറിയിച്ചു.

ബംഗളൂരുവിലെ എയര്‍ഹോസ്റ്റസിന്‍റെ മരണം കൊലപാതകം; പ്രതി കാമുകനായ കാസര്‍കോട് സ്വദേശി

ബംഗളൂരു: ബംഗളൂരുവില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച എയര്‍ഹോസ്റ്റസിന്‍റെ മരണം കൊലപാതകമാണെന്ന് ബംഗളൂരു പൊലീസ്.കേസില്‍ യുവതിയുടെ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശ് (26) നേരത്തേ അറസ്റ്റിലായിരുന്നു.ബംഗളൂരുവിനും ദുബൈക്കുമിടയില്‍ സര്‍വിസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്ബനിയിലെ എയര്‍ഹോസ്റ്റസും ഹിമാചല്‍പ്രദേശ് സ്വദേശിയുമായ അര്‍ച്ചന ധിമാനെ (28) മാര്‍ച്ച്‌ 11ന് പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപ്പാര്‍ട്മെന്‍റിന്‍റെ നാലാം നിലയില്‍നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്.

ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ യുവതി താഴെ വീണതായി അറിയിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു ദിവസം മുമ്ബാണ് അര്‍ച്ചന ആദേശിനെ കാണാന്‍ ബംഗളൂരുവില്‍ എത്തിയത്.ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലയില്‍നിന്നുള്ള ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടത്.ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു.മരണം കൊലപാതകമാണെന്ന് ഡെപ്യൂട്ടി കമീഷണര്‍ (സൗത്ത്-ഈസ്റ്റ്) സി.കെ. ബാബ പറഞ്ഞു.

ഒന്നുകില്‍ കൊല്ലാനായി ബാല്‍ക്കണിയില്‍നിന്ന് തള്ളിയിട്ടതായിരിക്കാം. അല്ലെങ്കില്‍ നേരത്തേ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം താഴേക്കു തള്ളിയതാകാം.ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായി ആദേശിന് ബന്ധമുള്ളതായി അറിഞ്ഞ അര്‍ച്ചന ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു.

അര്‍ച്ചനയുടെ സഹോദരി അഞ്ജന ധിമാന്‍ ബംഗളൂരുവില്‍ താമസിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുമായി ആദേശിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ബന്ധത്തില്‍നിന്ന് താന്‍ പിന്മാറുകയാണെന്ന് അര്‍ച്ചന പറഞ്ഞിരുന്നു.പിന്മാറുകയാണെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. ആദേശുമായുള്ള ബന്ധത്തെപ്പറ്റി മാതാപിതാക്കളോടും അര്‍ച്ചന പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് തങ്ങളറിയാതെ ആദേശിന്‍റെ അപ്പാര്‍ട്മെന്‍റിലേക്ക് അര്‍ച്ചന പോയിരുന്നു. പിന്നീട് വാട്സ്ആപ്പിലും മറ്റും ബന്ധപ്പെട്ടെങ്കിലും ബംഗളൂരുവില്‍തന്നെ ഉള്ള കാര്യം പറഞ്ഞിരുന്നില്ല.

മാര്‍ച്ച്‌ 10നും പതിവായി ചെയ്യുന്നതുപോലെ അര്‍ച്ചന ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്തിരുന്നു.രാത്രി 11.30നായിരുന്നു ഇത്. എന്നാല്‍, ഒരു മണിക്കൂറിനുശേഷം ആദേശാണ് തന്‍റെ അമ്മയെ ഫോണില്‍ വിളിച്ച്‌ അര്‍ച്ചന കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് വീണ കാര്യം അറിയിച്ചതെന്നും അഞ്ജന പറഞ്ഞു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. മറ്റു തെളിവുകള്‍കൂടി പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group