യുവ നടന്മാരില്‍ ശ്രദ്ധേയനായ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമാ മേഖലയില്‍ നിന്നുള്ളവരും പങ്കെടുത്തു. നടന്മാരായ സൈജു കുറുപ്പ്, നരേന്‍, സംവിധായകന്‍ ഷാഡി കൈലാസ്, നിര്‍മാതാവ് ബാദുഷ എന്നിവരാണ് സിനിമാമേഖലയില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുത്തത്.
മലയാളം, തമിഴ്, കന്നട് സിനിമകളില്‍ സജീവമാണ് രാഹുല്‍ മാധവ്. അതേ നേരം അതേയിടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി. ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോണ്‍, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ട്വല്‍ത്ത് മാന്‍, കടുവ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
നടന്‍ ബാലയ്ക്ക് മുന്‍ഭാര്യ അമൃത കരള്‍ നല്‍കും? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നടന്‍ ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്.
നടന് കരള്‍ രോഗമുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. കരള്‍ മാറ്റിവെക്കേണ്ട സാഹചര്യത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിക്കഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ബാല ചികിത്സ തേടിയത്. മകളെ കാണണം എന്ന ആഗ്രഹം പറഞ്ഞതും മുന്‍ഭാര്യ അമൃതയും കുടുംബവും ഏക മകള്‍ അവന്തികയുമായി ആശുപത്രിയില്‍ എത്തുകയും ചെയ്‌തു.
എന്നാല്‍ ബാലയുടെ കരള്‍ മാറ്റിവയ്ക്കലിനെക്കുറിച്ച് ഇപ്പോള്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മുന്‍ ഭാര്യ അമൃതയാണ് ബാലയ്ക്ക് കരള്‍ കൊടുക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം ആദ്യം നടത്തിയത് ചലച്ചിത്ര നിരീക്ഷകനും വിമര്‍ശകനുമായ പെല്ലിശ്ശേരിയാണ്. ബാലയ്ക്കു കരള്‍ മാറ്റിവെക്കേണ്ട ആവശ്യമുണ്ടാകും എന്ന വാര്‍ത്ത വന്നതും അതേസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ പെല്ലിശ്ശേരി യൂട്യൂബ് ചാനല്‍ വഴി നല്‍കിയ വീഡിയോ ചര്‍ച്ചചെയ്യപ്പെടുകയാണ്.
മുന്‍ഭാര്യ അമൃത ബാലയ്ക്കു കരള്‍ നല്‍കാന്‍ സന്നദ്ധയായേക്കും എന്നാണ് വീഡിയോയിലെ പരാമര്‍ശം. ‘നടന്‍ ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ പലരും തയാര്‍. മുന്‍ ഭാര്യ അമൃത സുരേഷും?’ എന്നാണ് പെല്ലിശ്ശേരിയുടെ വീഡിയോയുടെ ക്യാപ്‌ഷന്‍. ഇക്കാര്യം അമൃത സുരേഷ് സമ്മതിക്കുകയോ വിസമ്മതിക്കുകയോ ആവാം എന്നും വീഡിയോയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ അമൃത ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ സോഷ്യല്‍ മീഡിയയില്‍ എവിടെയും പറഞ്ഞിട്ടില്ല.