Home കർണാടക ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ സഹോദരനായ അഭിഭാഷകൻ അറസ്റ്റിൽ. ബെല്ലന്ദൂരിന് സമീപം ജുന്നസാന്ദ്രയിൽ താമസിക്കുന്ന എം. ജയറാം (42) ആണ് അറസ്റ്റിലായത്.സഹോദരി മീനാക്ഷി (39) ആണ് കൊല്ലപ്പെട്ടത്.

ഇരുവരും വെവ്വേറെ വീടുകളിലായിരുന്നു താമസം. മീനാക്ഷി അമ്മയ്ക്കും മക്കൾക്കുമൊപ്പവും ജയറാം ഭാര്യയ്ക്കും മക്കൾക്കുമൊപ്പവുമാണ് താമസിച്ചിരുന്നത്.വാക്കേറ്റത്തിനിടെ ജയറാം ക്രിക്കറ്റ് ബാറ്റുകൊണ്ട് സഹോദരിയെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group