ലോസ് ആഞ്ചലസ്: 95-മത് ഓസ്കര് പുരസ്കാരനിറവില്‍ ചലച്ചിത്രലോകം. ദ് വെയ്ല് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടി മിഷേല്‍ യോ. എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
അതേസമയം ഇന്ത്യയുടെ അഭിമാനുയര്ത്തിയ ഓസ്കര് കൂടിയായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ “നാട്ടു നാട്ടു’ ഓസ്കാര്‍ നേടിയപ്പോള്‍ “ദ എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഓസ്കര് ലഭിച്ചത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. ചന്ദ്രബോസാണ് ഗാനത്തിന്റെ വരികള്‍ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്.
കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ദ് എലിഫന്റ് വിസ്പറേഴ്സ്. ഗുനീത് മോങ്കയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്ബതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.
മികച്ച ചിത്രമായി എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ ജെര്‍മന്‍ ചിത്രമായ ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ് എന്ന ചിത്രം പുരസ്കാരം നേടി.
മികച്ച അനിമേഷന്‍ ചിത്രം- പിനോക്കിയോ(സംവിധാനം ഗില്ലെര്‍മോ ഡെല്‍ ടോറോ)
മികച്ച സഹനടി- ജെയ്മീ ലീ കര്‍ട്ടിസ്
മികച്ച സഹനടന്‍-കീ ഹ്യൂയ് ക്വാന്‍ (എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്)
മികച്ച ഛായാഗ്രാഹകന്‍- ജെയിംസ് ഫ്രണ്ട്(ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- നവല്‍നി
മികച്ച കോസ്റ്റ്യൂം ഡിസൈനര്‍- റൂത്ത് കാര്‍ട്ടര്‍(ബ്ലാക് പാന്തര്‍ വക്കാണ്ട ഫോര്‍എവര്‍)
മികച്ച അവലംബിത തിരക്കഥ: വിമന്‍ ടോക്കിംഗ്
മികച്ച വിഷ്വല്‍ എഫക്ട്: അവതാര്‍ ദ് വേ ഓഫ് വാട്ടര്‍
മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോള്, ദ് ഫോക്സ് ആന്‍ഡ് ദ് ഹോഴ്സ്’
മികച്ച ഒറിജിനല്‍ സ്ക്രീന്‍പ്ലേ: എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്
മികച്ച വിഷ്വല്‍ എഫക്ട്: അവതാര്‍ ദ് വേ ഓഫ് വാട്ടര്‍
മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോള്, ദ് ഫോക്സ് ആന്‍ഡ് ദ് ഹോഴ്സ്’
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: (ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്ബൈ (ടോം ബേര്‍ക്ലീ, റോസ് വൈറ്റ്)
മികച്ച മേക്കപ് ആന്‍ഡ് ഹെയര്‍സ്റ്റൈല്‍: അഡ്രിയെന്‍ മോറോ, ജൂഡി ചിന്, ആന്‍ മേരി ബ്രാഡ്ലി (ചിത്രം: ദ് വെയ്ല്)
മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം: ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്
ഓസ്കര് 2023 : മിഷേല്‍ യോ ചരിത്രം സൃഷ്ടിച്ചു, മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യ ഏഷ്യന്‍ വനിത
മിഷേല്‍ യോ മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചു. എവരിതിങ് എവരിവേര്‍ ആള് അറ്റ് വണ്‍സ് എന്ന ബഹുമുഖ പ്രകടനത്തിന് ഞായറാഴ്ച രാത്രി മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യ ഏഷ്യന്‍ വനിതയായി മലേഷ്യയില്‍ ജനിച്ച നടി നേടി.
“ഇന്ന് രാത്രി കാണുന്നത് എന്നെപ്പോലെ തോന്നിക്കുന്ന എല്ലാ കൊച്ചുകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് പ്രതീക്ഷയുടെയും സാധ്യതയുടെയും ഒരു വഴിവിളക്കാണ്. സ്വപ്നങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുകയും ചെയ്യും എന്നതിന്റെ തെളിവാണിത്,” അവര്‍ പറഞ്ഞു.