ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ. നിയമസഭ തെരഞ്ഞെടുപ്പില്‍ 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോള്‍ സര്‍വേ ഫലം.
ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദള്‍-എസിന് 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളില്‍നിന്നായി 45,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു.
കോണ്‍ഗ്രസ് 39-42 ശതമാനംവരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍-എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.
ഓസ്കര്; ബ്രെണ്ടന്‍ ഫ്രേസര്‍ മികച്ച നടന്; നടി മിഷേല്‍ യോ; എവരിതിംഗ് എവരിവേര്‍ മികച്ച ചിത്രം
ലോസ് ആഞ്ചലസ്: 95-മത് ഓസ്കര് പുരസ്കാരനിറവില്‍ ചലച്ചിത്രലോകം. ദ് വെയ്ല് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടി മിഷേല്‍ യോ. എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
അതേസമയം ഇന്ത്യയുടെ അഭിമാനുയര്ത്തിയ ഓസ്കര് കൂടിയായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ “നാട്ടു നാട്ടു’ ഓസ്കാര്‍ നേടിയപ്പോള്‍ “ദ എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഓസ്കര് ലഭിച്ചത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. ചന്ദ്രബോസാണ് ഗാനത്തിന്റെ വരികള്‍ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്.
കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ദ് എലിഫന്റ് വിസ്പറേഴ്സ്. ഗുനീത് മോങ്കയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്ബതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.
മികച്ച ചിത്രമായി എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ ജെര്‍മന്‍ ചിത്രമായ ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ് എന്ന ചിത്രം പുരസ്കാരം നേടി.
മികച്ച അനിമേഷന്‍ ചിത്രം- പിനോക്കിയോ(സംവിധാനം ഗില്ലെര്‍മോ ഡെല്‍ ടോറോ)
മികച്ച സഹനടി- ജെയ്മീ ലീ കര്‍ട്ടിസ്
മികച്ച സഹനടന്‍-കീ ഹ്യൂയ് ക്വാന്‍ (എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്)
മികച്ച ഛായാഗ്രാഹകന്‍- ജെയിംസ് ഫ്രണ്ട്(ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- നവല്‍നി
മികച്ച കോസ്റ്റ്യൂം ഡിസൈനര്‍- റൂത്ത് കാര്‍ട്ടര്‍(ബ്ലാക് പാന്തര്‍ വക്കാണ്ട ഫോര്‍എവര്‍)
മികച്ച അവലംബിത തിരക്കഥ: വിമന്‍ ടോക്കിംഗ്
മികച്ച വിഷ്വല്‍ എഫക്ട്: അവതാര്‍ ദ് വേ ഓഫ് വാട്ടര്‍
മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോള്, ദ് ഫോക്സ് ആന്‍ഡ് ദ് ഹോഴ്സ്’
മികച്ച ഒറിജിനല്‍ സ്ക്രീന്‍പ്ലേ: എവരിതിംഗ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്
മികച്ച വിഷ്വല്‍ എഫക്ട്: അവതാര്‍ ദ് വേ ഓഫ് വാട്ടര്‍
മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോള്, ദ് ഫോക്സ് ആന്‍ഡ് ദ് ഹോഴ്സ്’
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: (ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്ബൈ (ടോം ബേര്‍ക്ലീ, റോസ് വൈറ്റ്)
മികച്ച മേക്കപ് ആന്‍ഡ് ഹെയര്‍സ്റ്റൈല്‍: അഡ്രിയെന്‍ മോറോ, ജൂഡി ചിന്, ആന്‍ മേരി ബ്രാഡ്ലി (ചിത്രം: ദ് വെയ്ല്)
മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം: ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്