Home Featured കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ വരും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ വരും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

by admin

ബംഗ്‌ളൂരു: കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ വരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. എയര്‍ബസ്, സഫ്‌റോണ്‍ എന്നീ കമ്ബനികളുടെ യന്ത്രഭാഗങ്ങള്‍ കര്‍ണാടകയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍, വിമാന നിര്‍മ്മാണ കമ്ബനികളും കര്‍ണാടകയില്‍ തന്നെ തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബൊമ്മെ പറഞ്ഞു. കര്‍ണാടകിലെ ഹുബള്ളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.

‘ കര്‍ണാടകയിലെ ജനങ്ങളുടെ രാഷ്‌ട്രീയ പങ്കാളിത്തം വളരെ വലുതാണ്. വൈവിധ്യമാര്‍ന്ന കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്ബന്നമാണ് സംസ്ഥാനം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം വളരെ പ്രാധാന്യമേറിയതാണ്’ മുഖ്യമന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് പത്തിനം കാര്‍ഷിക മേഖലകള്‍ വര്‍ഷം തോറും സജീവമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ നിക്ഷേപങ്ങള്‍ നേരിട്ട് സ്വീകരിക്കുന്നില്‍ ഒന്നാം സ്ഥാനത്താണ് കര്‍ണാടക. രാജ്യത്ത് ആകെയുള്ള ഫോര്‍ച്യൂണ്‍ കമ്ബനികളില്‍ 400 എണ്ണവും കര്‍ണാടകയിലാണുള്ളത്. 2025-ഓടെ സമ്ബദ്‌വ്യവസ്ഥയില്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിലെത്തുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്’ ബൊമ്മെ വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാര്‍ക്ക് മികച്ച ചികിത്സ സൗകര്യങ്ങള്‍ ലഭിക്കണമെന്നും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്ജെന്‍ഡര്‍ രക്തദാന വിലക്ക്; മാര്‍ഗരേഖയില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, ലൈംഗികത്തൊഴിലാളികള്‍ എന്നിവര്‍ രക്തദാനം നടത്തുന്നത് വിലക്കുന്ന മാര്‍ഗരേഖയില്‍ മാറ്റം കൊണ്ടുവരണമെന്ന ആവശ്യം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ രക്തം നല്‍കുന്നവരുടെ പോലെ തന്നെ സ്വീകര്‍ത്താവിന്റെയും പൂര്‍ണ ബോധ്യം ആവശ്യമുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

രക്തബാങ്കില്‍ നിന്നും ലഭിക്കുന്ന രക്തത്തിന്റെ സുരക്ഷയും ഫലപ്രാപ്‌തിയും സ്വീകര്‍ത്താവിന് ബോധ്യപ്പെടേണ്ടതുണ്ടെന്നും മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. നാഷനല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവ തയാറാക്കിയ മാര്‍ഗരേഖയിലാണ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍, ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരെ രക്തദാനത്തില്‍ നിന്ന് ഒഴിവാക്കിയത്.

എയ്ഡ്സിന് സാധ്യതയുള്ള വിഭാഗം എന്ന ഗണത്തില്‍പെടുത്തിയായിരുന്നു മാറ്റിനിര്‍ത്തല്‍. എന്നാല്‍ നടപടി ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി ടി എസ്‌ സിങ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് തേടിയത്.

You may also like

Join Our WhatsApp Group