Home Featured സൈബര്‍ കുറ്റകൃത്യങ്ങളില്‍ കര്‍ണാടക മൂന്നാമത്

സൈബര്‍ കുറ്റകൃത്യങ്ങളില്‍ കര്‍ണാടക മൂന്നാമത്

ബംഗളൂരു: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാം സ്ഥാനത്ത്. കോടിക്കണക്കിന് രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിദിനം നഷ്ടപ്പെടുന്നതെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2022ല്‍ 363 കോടിയിലധികം രൂപ സൈബര്‍ ക്രിമിനലുകള്‍ ഇരകളില്‍നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇരകളില്‍ ഭൂരിഭാഗവും ബംഗളൂരുവില്‍നിന്നുള്ളവരാണ്. ഇതിനുപുറമെ മാണ്ഡ്യ, രാമനഗര, മൈസൂരു എന്നിവിടങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈബര്‍ തട്ടിപ്പുകാരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണ്. പ്രതികള്‍ വ്യാജ ഐപി അഡ്രസുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡി.ജി.പി പ്രവീണ്‍ സൂദ് പറഞ്ഞു.രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് തട്ടിപ്പുകാരില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.

പണം സ്വീകരിക്കാന്‍ അവര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു.അക്കൗണ്ടിലേക്ക് പണം ലഭിച്ചുകഴിഞ്ഞാല്‍ അത് മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി. തട്ടിപ്പുകാര്‍ ഉപയോഗിച്ച മൊബൈല്‍ നമ്ബര്‍, ഐപി വിലാസം, നെറ്റ്‍വര്‍ക്കിങ്, ലൊക്കേഷന്‍ ട്രെയ്‌സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പൊതുവെ അന്വേഷണം നടക്കാറുള്ളത്.

എട്ടാം വയസില്‍ പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കി; ഗുരുതര വെളിപ്പെടുത്തലുമായി നടി ഖുശ്ബു

പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയും ബി.ജെ.പി നേതാവും ദേശീയ വനിത കമീഷന്‍ അംഗവുമായ ഖുശ്ബു.പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എട്ടാം വയസില്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായെന്ന് ഖുശ്ബു വെളിപ്പെടുത്തിയത്.”ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്ബോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്.

ഏറ്റവും മോശമായ ദാമ്ബത്യത്തിലൂടെയാണ് എന്‍റെ അമ്മ കടന്നു പോയത്. ഭാര്യയെയും മകളെയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്‍റെ ജന്മാവകാശമായി കരുതിയ വ്യക്തിയായിരുന്നു പിതാവ്.എട്ടാമത്തെ വയസിലാണ് പിതാവ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15-ാം വയസില്‍ പിതാവിനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങള്‍ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് അത്തമൊരു നിലപാട് സ്വീകരിക്കാന്‍ ഞാന്‍ തയാറായതെന്നും” ഖുശ്ബു വ്യക്തമാക്കി.”മാതാവ് തന്നെ വിശ്വസിക്കില്ലെന്ന ഭയമായിരുന്നു തനിക്ക്. ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതിയുള്ള സമൂഹമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍, 15-ാം വയസില്‍ പിതാവിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചു. പതിനാറാം വയസില്‍ പിതാവ് തങ്ങളെ ഉപേക്ഷിച്ചെന്നും ഖുശ്ബു പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group