Home Featured ഹംപിയില്‍ ചരിത്രസ്മാരകത്തിന് മുകളില്‍ റീല്‍സെടുത്ത യുവാവ് അറസ്റ്റില്‍

ഹംപിയില്‍ ചരിത്രസ്മാരകത്തിന് മുകളില്‍ റീല്‍സെടുത്ത യുവാവ് അറസ്റ്റില്‍

by admin

ബംഗളൂരു: ചരിത്ര സ്ഥലമായ ഹംപിയിലെ സ്മാരകത്തിന് മുകളില്‍ കയറി റീല്‍സിനായി നൃത്തം ചെയ്ത് വിഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Reels star Deepak Gowda has been arrested for his Hampi dance -  hospet.online

മാണ്ഡ്യ പാണ്ഡവപുര സ്വദേശി കെ.എന്‍. ദീപക്ഗൗഡ (25) ആണ് അറസ്റ്റിലായത്. ഇയാള്‍ ഹംപിയിലെ ഹേമകൂട മലയില്‍ നിന്ന് നൃത്തം ചെയ്ത ശേഷം സമീപത്തെ സ്മാരകത്തിന് മുകളില്‍ വലിഞ്ഞു കയറി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ഹംപി പൊലീസ് സ്വമേധയാ കേസെടുത്തു.സമൂഹ മാധ്യമ അക്കൗണ്ട് നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രണ്ടു വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group