Home Featured കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച്‌ ബിഷപ് പീറ്റര്‍ മച്ചാഡോ

കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച്‌ ബിഷപ് പീറ്റര്‍ മച്ചാഡോ

by admin

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച്‌ ബിഷപ് പീറ്റര്‍ മച്ചാഡോ. മതപരിവര്‍ത്തനം നടത്തിയതിന് കേസെടുത്താല്‍ ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്‍റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ താനിനിയും അത് തുടരും. ക്രിസ്ത്യന്‍ സ്കൂളുകളിലെ എത്ര കുട്ടികള്‍ മതംമാറിയെന്ന കണക്ക് പുറത്തുവിടാന്‍ ആര്‍ച്ച്‌ ബിഷപ് സര്‍ക്കാരിനെ വെല്ലുവിളിച്ചു. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും നല്‍കിയതിനാണ് കേസ്. സ്കൂളുകളില്‍ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുക്കട്ടെ.

അത് പുറത്തുവിടട്ടെ- അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കില്‍ അത് താനിനിയും ഇരട്ടി ചെയ്യും. നല്ലത് ചെയ്യുന്നതില്‍ നിന്ന് നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ ബാവയ്ക്ക് ബംഗളൂരുവിലെ വിശ്വാസിസമൂഹം നല്‍കിയ സ്വീകരണച്ചടങ്ങിലായിരുന്നു ആര്‍ച്ച്‌ ബിഷപിന്‍റെ പ്രതികരണം.

5 വര്‍ഷം പ്രണയിച്ചു, വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് ഒഴിവാക്കി: യുവതിയെ കൊലപ്പെടുത്തി കാമുകന്‍

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തി കാമുകന്‍. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് സര്‍വീസസിന് സമീപമാണ് സംഭവം.

ഇവിടുത്തെ ജീവനക്കാരിയായ ലീല പവിത്ര നളമതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനായ ദിനകര്‍ ബനാല (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കമിതാക്കള്‍ ആയിരുന്നു.

ദിനകറും ലീലയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ജാതി വ്യത്യാസത്തെ തുടര്‍ന്ന് ലീലയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. ഇതൊന്നും വകവയ്ക്കാതെ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്നും അവരുടെ തീരുമാനത്തെ മാനിക്കണമെന്നും ലീല ദിനകറിനെ അറിയിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രണയിച്ചിട്ട് വിവാഹക്കാര്യം പറഞ്ഞപ്പോള്‍ താഴ്ന്നജാതിയാണെന്ന് പറഞ്ഞ് ലീല തന്നെ പരിഹസിച്ചെന്നാണ് യുവാവ് പറയുന്നത്.

ദിനകര്‍ ലീലയുടെ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവരെ അഭിമുഖീകരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹക്കാര്യം പറഞ്ഞ് രണ്ട് പേരും വഴക്കായി. ഇതോടെ ദിനകര്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ലീലയെ ഒന്നിലധികം തവണ കുത്തി. ദൃക്‌സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ദിനകറിനെ അറസ്റ്റ് ചെയ്തു. ലീലയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group