ബംഗളൂരു: മൊളകാല്‍മുരു മുന്‍ എം.എല്‍.എ എസ്. തിപ്പസ്വാമി കോണ്‍ഗ്രസ് വിട്ട് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നു.ചിത്രദുര്‍ഗയില്‍ തന്റെ സുഹൃത്തും ഗതാഗത മന്ത്രിയുമായ ബി. ശ്രീരാമുലു പങ്കെടുത്ത ചടങ്ങിലാണ് തിപ്പസ്വാമി ബി.ജെ.പിയില്‍ ചേര്‍ന്നത്. ചിത്രദുര്‍ഗയിലെ മൊളകാല്‍മുരു മണ്ഡലത്തെ നിലവില്‍ പ്രതിനിധാനംചെയ്യുന്നത് ശ്രീരാമുലു ആണ്.ബെല്ലാരി ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആഗ്രഹമെന്ന് ശ്രീരാമുലു പറഞ്ഞു.
ഇതോടെ തിപ്പസ്വാമിയുടെ പരമ്ബരാഗത മണ്ഡലമായ ബെല്ലാരി റൂറലില്‍ നിന്നോ സന്ദൂറില്‍ നിന്നോ ശ്രീരാമുലു മത്സരിക്കുമെന്നാണ് സൂചന.ശ്രീരാമുലുവിന്റെ മണ്ഡലമായ മൊളകാല്‍മുരുവില്‍ തിപ്പസ്വാമി മത്സരിക്കും. ഇരുവരും ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. ശ്രീരാമുലുവിന്റെ ബി.എസ്.ആര് കോണ്‍ഗ്രസ് ടിക്കറ്റില്‍ 2013ല്‍ തിപ്പസ്വാമി മൊളകാല്മുരുവില്നിന്ന് മത്സരിച്ച് ജയിച്ചിരുന്നു.എന്നാല്‍, 2018ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ സീറ്റായ ഇവിടെ നിന്ന് മത്സരിക്കാന്‍ ശ്രീരാമുലുവിനോട് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടിയോട് ഇടഞ്ഞ തിപ്പസ്വാമി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവെങ്കിലും ശ്രീരാമുലുവിനോട് തോറ്റു.
നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ എഴുപതാം ജന്മദിനാഘോഷം വിപുലമാക്കാന്‍ ഡിഎംകെ.മാര്‍ച്ച് ഒന്നിനാണ് ജന്മദിനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കും.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫാറുഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്വി യാദവ് ഉള്‍പ്പടെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സ്റ്റാലിനെ അനുമോദിക്കും.
വിവിധ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച് കൂറ്റന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്1953 മാര്‍ച്ച് 1 ന് ജനിച്ച സ്റ്റാലിന് 70 വയസ്സ് തികയും. പരിപാടിയോടനുബന്ധിച്ച് നവജാതശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം, കര്‍ഷകര്‍ക്ക് വൃക്ഷത്തൈകള്‍, രക്തദാന ക്യാമ്ബുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള സഹായം, സമൂഹ ഉച്ചഭക്ഷണം, നേത്ര ക്യാമ്ബുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിക്കും. മാര്‍ച്ച് ഒന്നിന് സ്റ്റാലിന്റെ ഫോട്ടോ പ്രദര്‍ശനം നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നിര്‍വഹിക്കും.