Home Featured നമീബിയയില്‍ നിന്ന് 12 ചീറ്റപ്പുലികളെ കൂടി ഇന്ത്യയിലെത്തിച്ചു; 30 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തും

നമീബിയയില്‍ നിന്ന് 12 ചീറ്റപ്പുലികളെ കൂടി ഇന്ത്യയിലെത്തിച്ചു; 30 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: നമീബിയയില്‍ നിന്ന് 12 ചീറ്റപ്പുലികളെ കൂടി ഇന്ത്യയിലെത്തിച്ചു. ഇതോടെ രാജ്യത്തെ ആകെ ചീറ്റപ്പുലികളുടെ എണ്ണം 20 ആയി.മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ സജ്ജമാക്കിയ ക്വാറന്റീന്‍ കൂടുകളിലേക്ക് ചീറ്റകളെ തുറന്ന് വിട്ടു.ഇത് രണ്ടാം തവണയാണ് ചീറ്റപ്പുലികളെ രാജ്യത്തേക്ക് കൊണ്ട് വരുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളുമായി ഇന്നലെ ആണ് വ്യോമസേനയുടെ സി സെവന്റീന്‍ ഗ്ലോബ് മാസ്റ്റര്‍ എന്ന ചരക്ക് വിമാനം ഗ്വാളിയോറിലേക്ക് യാത്ര തിരിച്ചത്.

ചീറ്റകളില്‍ 7 ആണ്‍ ചീറ്റകളും 5 പെണ്‍ ചീറ്റകളെയും രാവിലെ 10 മണിയോടെ ഗ്വാളിയോര്‍ വ്യോമ താവളത്തില്‍ എത്തിച്ചത് . ഇവയെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് കുനോ ദേശീയ ഉദ്യാനത്തിലേക്ക് എത്തിച്ചത്. ചീറ്റകളെ കേന്ദ്ര മന്ത്രി ഭൂപെന്ദ്ര യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് ക്വാറന്റീന്‍ കൂടുകളിലേക്ക് തുറന്ന് വിട്ടു.ഇന്ത്യന്‍ വന്യജീവി നിയമ പ്രകാരം രാജ്യത്തേക്ക് കൊണ്ട് വരുന്ന മൃഗങ്ങള്‍ക്ക് 30 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് ശേഷം 6 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വേട്ടയാടല്‍ മേഖലയിലേക്ക് ചീറ്റകളെ തുറന്ന് വിടും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് നമീബിയയില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 8 ചീറ്റപ്പുലികളെ പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇവയിപ്പോള്‍ കുനോ ദേശീയ ഉദ്യാനത്തിലെ വേട്ടയാടല്‍ മേഖലയില്‍ ഉണ്ട്. നിശ്ചിത കാലയളവിന് ശേഷം 20 ചീറ്റപ്പുലികളെയും വനത്തിലേക്ക് തുറന്നു വിടും. 1952 ല്‍ ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group