Home Featured 115- വര്‍ഷം പഴക്കമുള്ള ബൈക്കിന് 7.72 കോടി രൂപ; റെക്കോഡ് നേട്ടം സ്വന്തമാക്കി ഹാര്‍ലി ഡേവിന്‍ഡ്‌സണ്‍

115- വര്‍ഷം പഴക്കമുള്ള ബൈക്കിന് 7.72 കോടി രൂപ; റെക്കോഡ് നേട്ടം സ്വന്തമാക്കി ഹാര്‍ലി ഡേവിന്‍ഡ്‌സണ്‍

by admin

115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിള്‍ ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയ്‌ക്ക്. 7.72 കോടി രൂപയ്‌ക്കാണ് (9.35 ലക്ഷം ഡോളര്‍) ട്രാപ് ടാങ്ക് മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന നടത്തിയത്.

യുഎസിലെ ദി വിന്റേജന്റിന്റെ നേതൃത്വത്തിലായിരുന്നു ലേലം. 1951 മോഡല്‍ വിന്‍സെന്റ് ബ്ലാക്ക് ലൈറ്റിനിംഗിന് ലഭിച്ച 92.9 ലക്ഷം ഡോളര്‍ എന്ന റെക്കോര്‍ഡാണ് മറികടന്നത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് ലേലം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ എന്ന റെക്കോര്‍ഡും ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രാപ് ടാങ്ക് സ്വന്തമാക്കി

1908-ല്‍ പുറത്തിറക്കിയ 450 ട്രാപ് ടാങ്ക് മോഡലുകളില്‍ 12 എണ്ണം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. സൈക്കിള്‍ പെഡലുകളോട് കൂടിയ മോപ്പഡാണ് സ്ട്രാപ് ടാങ്ക്. 2015-ല്‍ നടന്ന ഒരു ലേലത്തില്‍ 1907- മോഡല്‍ സ്ട്രാപ് ടാങ്കിന് 71.5 ലക്ഷം ഡോളര്‍ വരെ ലഭിച്ചിരുന്നു.

ജനുവരി 28-നായിരുന്നു ലേല നടപടികള്‍ ആരംഭിച്ചത്. സീറ്റ് കവര്‍, എന്‍ജിന്‍ ബെല്‍റ്റ് പുള്ളി, ഇന്ധ ടാങ്ക്, ടയറുകള്‍,തുടങ്ങിയവയൊക്കെ 1908-ലേത് തന്നെയാണ് എന്നതാണ് വണ്ടിക്ക് റെക്കോര്‍ഡ് തുക ലഭിക്കാന്‍ കാരണം.

 പീഡനക്കേസിലെ ഇരയും പ്രതിയും വിവാഹം കഴിച്ചു; പിന്നാലെ പോക്‌സോ, ബലാത്സംഗ കുറ്റങ്ങള്‍ റദ്ദാക്കി ഹൈകോടതി

ബെംഗ്ളുറു: ബലാത്സംഗ കേസില്‍ ഇരയായ യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ കുറ്റാരോപിതനായ യുവാവിനെതിരെയുള്ള പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം (IPC) പ്രകാരമുള്ള ബലാത്സംഗ കുറ്റങ്ങള്‍ കര്‍ണാടക ഹൈകോടതി റദ്ദാക്കി.

തനിക്കെതിരെയുള്ള പോക്‌സോ, ബലാത്സംഗ കുറ്റം എന്നിവ റദ്ദാക്കണമെന്ന മാണ്ഡ്യ സ്വദേശിയുടെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. പ്രായപൂര്‍ത്തി ആയതിന് ശേഷമാണ് യുവാവിനെ വിവാഹം കഴിച്ചത്. കേസ് നിലനില്‍ക്കുന്ന സമയത്ത് ഇരുവര്‍ക്കും ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുടെയും മാതാവിന്റെയും താല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇരയ്ക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടുണ്ടെന്നും സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും പ്രാപ്തയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അവള്‍ പ്രതിയെ വിവാഹം കഴിച്ചു, ഒരു മകനുമുണ്ട്. കുറ്റാരോപിതനായ വ്യക്തിക്കെതിരായ കേസ് റദ്ദാക്കാനും അവര്‍ സമ്മതിച്ചിട്ടുണ്ട്, ബെഞ്ച് പറഞ്ഞു.

2021 ജനുവരി 27 ന് മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പിതാവ് അരേകെരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് യുവാവിനെതിരെ പോക്‌സോ, ഐപിസി വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. മാണ്ഡ്യയിലെ രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. അതിനിടെ ഇരുവരും വിവാഹിതരാവുകയും കേസ് റദ്ദാക്കാന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group