വയനാട്: കേരള -കര്‍ണാടക അതിര്‍ത്തിയില്‍ കടുവ ആക്രമണത്തില്‍ രണ്ട് മരണം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 12കാരനും 75കാരനമാണ് കടുവ ആക്രമണത്തില്‍ മരിച്ചത്.വയനാട് തോല്പ്പെട്ടിക്ക് സമീപം കര്‍ണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനു സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു 12കാരനായ ചേതന്‍.അതിനിടെ എത്തിയ കടുവ കുട്ടികള്‍ക്കിടയിലേക്ക് ചാടിവീണ് ചേതന്റെ കാല് തുടമുതല്‍ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയി. കാല് നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇതേസ്ഥലത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് 75കാരനായ രാജീവനെ കടുവ ആക്രമിച്ച് കൊന്നത്.
ഓടുന്ന ട്രെയിനിലും വന്യമൃഗങ്ങള്‍ക്ക് മുന്നിലും സെല്‍ഫി ഭ്രമം; അപക്വമായ മനോനില മാറ്റണമെന്ന് കേരള പൊലീസ്
സെല്‍ഫി ഭ്രമം അതിരു കടക്കരുതെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതിരുകടക്കുന്ന സെല്‍ഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങള്‍ ധാരാളം ശ്രദ്ധയില്‍പ്പെട്ടു വരുകയാണ്.അപകട രംഗങ്ങളില്‍ ഉള്‍പ്പെടെ എവിടെയും സെല്‍ഫി എടുക്കുന്ന പൊതുസ്വഭാവത്തില്‍ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണെന്നും പൊലീസ് പറയുന്നു.
ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്ബുകളിലും, വന്യമൃഗങ്ങള്‍ക്കു മുന്നിലും വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും സെല്‍ഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമാണെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു. അപകടകരമായ സ്ഥലങ്ങളില്‍ വെച്ച് അശ്രദ്ധമായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ബോധവല്‍ക്കരണ ഫെയ്സ് ബുക്ക് പോസ്റ്റ്.
കടലും കാടും വെള്ളച്ചാട്ടവും മലയിടുക്കും മൃഗങ്ങളും വാഹനങ്ങളും എന്നുവേണ്ട ലൈക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ എന്ത് സാഹസ സെല്‍ഫിക്കും ഒരുക്കമാണ് ഇപ്പോഴത്തെ തലമുറ. ഇതില്‍ പലതും കലാശിക്കുന്നതാവട്ടെ വലിയ അപകടത്തിലാണ്. ലൈക്കുകള്ക്കുവേണ്ടിയുള്ള മത്സരം മുറുകുന്നതിനൊപ്പം സെല്‍ഫിഭ്രമവും കാടുകയറുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.