Home Featured പല്ലുകള്‍ അടിച്ചിളക്കി, നിലത്തെറിഞ്ഞു; മന്ത്രവാദിയുടെയടുത്ത് ചികിത്സയ്‌ക്കെത്തിച്ച ഒരു വയസ്സുകാരനു ദാരുണാന്ത്യം

പല്ലുകള്‍ അടിച്ചിളക്കി, നിലത്തെറിഞ്ഞു; മന്ത്രവാദിയുടെയടുത്ത് ചികിത്സയ്‌ക്കെത്തിച്ച ഒരു വയസ്സുകാരനു ദാരുണാന്ത്യം

by admin

ലഖ്‌നൗ: മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ച ഒരു വയസ്സുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. ചികിത്സയെന്ന പേരില്‍ കുട്ടിയുടെ പല്ല് അടിച്ചു തകര്‍ക്കുകയും നിലത്തെറിയുകയും ചെയ്തിനെ തുടര്‍ന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ധാക്കര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ്ക്രൂര സംഭവം നടന്നത്. കുട്ടിക്ക് സുഖമില്ലാതായതോടെ വീട്ടുകാര്‍ മന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഏതാനും പല്ലുകള്‍ വൈദ്യന്‍ അടിച്ചുതകര്‍ക്കുകയും കുട്ടിയെ നിലത്തേക്കെറിയുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ബോധം നഷ്ടമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഇവിടെ വെച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ മൃതദേഹവുമായി കുടുംബം പോലീസ് സ്‌റ്റേഷനിലെത്തി മന്ത്രവാദിക്കെതിരേ പരാതി നല്‍കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

ഭൂകമ്ബത്തില്‍ രക്ഷപ്പെട്ട അത്ഭുത ശിശു… അവളെ ഇനി മുതല്‍ ‘ആയ’ എന്ന് വിളിക്കും

കര്‍ന്ന് നിലപൊത്തിയ കെട്ടിടത്തിന്റെ ആഴത്തില്‍ നിന്നും അവര്‍ അവളുടെ ഞെരുക്കം കേട്ടു. അത്ഭുതമെന്ന് ലോകം അവളെ നോക്കി പറഞ്ഞു. അതുകൊണ്ട് തന്നെ അറബിയില്‍ അത്ഭുതമെന്ന് അര്‍ഥം വരുന്ന ‘ആയ’ എന്നവര്‍ അവള്‍ക്ക് പേര് നല്‍കി. ജീവിതവും സ്വപ്നവും തകര്‍ന്ന് വെറും മണ്‍കൂമ്ബാരമായ സിറിയന്‍ ജനതയ്ക്ക് മുന്നില്‍ അവള്‍ ഒരു പ്രതീക്ഷയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്ബത്തില്‍ ജിന്‍ഡേരിസില്‍ തകര്‍ന്നു വീണ് നാല് നിലകെട്ടിടത്തിനടിയില്‍ നിന്നാണ് ‘ആയ’യെ രക്ഷാപ്രവര്‍ത്തകന്‍ ഖലീന്‍ അല്‍ സുവന്‍ഡിക്ക് കിട്ടുന്നത്. അവളുടെ പുക്കിള്‍കൊടി പോലും മുറിഞ്ഞിരുന്നില്ല ആ സമയം.

ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് ഗര്‍ഭിണി പ്രസവിക്കുകയായിരുന്നു. അവള്‍ കണ്ണു തുറന്നത് ഒരു നാടിന്റെ പ്രതീക്ഷയിലേക്കായിരുന്നു. ഇനി ആരും ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയിലില്ലെന്ന് കരുതിയിടത്ത് നിന്നും വീണ്ടും തിരച്ചില്‍ ആരംഭിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയത് അവളായിരുന്നു.

കെട്ടിടം തകര്‍ന്ന് വീണു അവളുടെ കുടുംബത്തിലെ എല്ലാവരും മരിച്ചിരുന്നു. അതിജീവിച്ചത് അവള്‍ മാത്രം. ആരുമില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച്‌ നിരവധി ആളുകള്‍ എത്തിയെങ്കിലും കുഞ്ഞിനെ അയയുടെ പിതാവിന്റെ അമ്മാവന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചു. ഭൂകമ്ബത്തില്‍ എല്ലാം നഷ്ടമായതോടെ ഒരു ടെന്റിലാണ് ഇദ്ദേഹവും കുടുംബവും കഴിയുന്നത്. പരിക്കുകളോടെ പുറത്തെടുത്ത കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group