Home Featured മാളികപ്പുറം’: ഒടിടി റിലീസ് തീയതി പ്രഖ്യപിച്ചു

മാളികപ്പുറം’: ഒടിടി റിലീസ് തീയതി പ്രഖ്യപിച്ചു

by admin

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ തീയേറ്ററുകളില്‍ വിജയമായി മാറിയിരിക്കുകയാണ്. ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം അടുത്തിടെ 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.

ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഫെബ്രുവരി 15 മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.

എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്ബത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു നമ്ബൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം നിര്‍വ്വഹിച്ചത് രഞ്ജിന്‍ രാജ്. അഭിലാഷ് പിള്ളയുടേതാണ് രചന. കാവ്യ ഫിലിം കമ്ബനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 ഉണ്ണിമുകുന്ദന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; വിചാരണ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നീക്കി ഹൈക്കോടതി

ഉണ്ണിമുകുന്ദന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നുള്ള കേസില്‍ നടന് കനത്ത തിരിച്ചടി. വിചാരണ തടഞ്ഞു കൊണ്ട് പുറത്തിറക്കിയ സ്റ്റേ ഹൈക്കോടതി നീക്കി. സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഹൈക്കോടതി കോഴ കേസില്‍ പ്രതിയായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്‍ വേണ്ടി ഹാജരായത്. ഇരയുടെ അനുമതിയോ അറിവോ കൂടാതെ ഇരയുടെ പേരില്‍ അഫിഡവിറ്റ് ഹാജരാക്കിയായിരുന്നു അനുകൂല വിധി നേടിയത്.

ഇത്തരത്തില്‍ ഒരു അഫിഡവിറ്റ് ഹാജരാക്കിയത് അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കൂടാതെ കേസ് കോടതിക്ക് പുറത്തുവെച്ച്‌ ഒത്തു തീര്‍പ്പാക്കിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരുകാര്യം അനുവദിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതിന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഉത്തരം പറയണമെന്നും കോടതി അറിയിച്ചു. അതേസമയം സൈബി ജോസ് ഇന്ന് കോടതിയില്‍ ഹാജരായില്ല, പകരം ഹാജരായത് ജൂനിയര്‍ അഭിഭാഷകയായിരുന്നു. വ്യാജ രേഖ ചമയ്ക്കല്‍ ,കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ ഉണ്ടായെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നടന്‍ ഉണ്ണി മുകുന്ദന് നിര്‍ദ്ദേശം നല്‍കി. കേസ് പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന സൈബി ജോസ് നല്‍കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group