Home Featured താമരശ്ശേരി ചുരത്തിലെ കുരുക്ക് പഴങ്കഥയാകുന്നു; റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവും

താമരശ്ശേരി ചുരത്തിലെ കുരുക്ക് പഴങ്കഥയാകുന്നു; റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവും

by admin

താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ വരുന്നു. റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ് റോപ്‌വേ നിര്‍മ്മിക്കുക. 2025ഓടെ പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തുചേര്‍ന്ന എം.എല്‍.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റോപ്‌വേ നിര്‍മ്മാണ പദ്ധതിയുടെ വേഗം കൂട്ടുന്നതിനായി വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്ബനിയാണ് റോപ്‌വേ നിര്‍മ്മാണം നടത്തുക. അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റര്‍ നീളത്തിലാണ് റോപ്‌വേ നിര്‍മ്മാണം. 40 കേബിള്‍ കാറുകളാണുണ്ടാവുക. പദ്ധതിയ്ക്കായി 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു.

താമരശ്ശേരി ചുരത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകളും വര്‍ധിക്കും. പദ്ധതി സാധ്യമായാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേ ആയിരിക്കും ഇത് എന്ന പ്രത്യേകതയുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി റെയില്‍വേ ; യാത്രക്കാര്‍ ദുരിതത്തില്‍

കൊച്ചി:യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി റെയില്‍വേ. ഒമ്ബതുമുതല്‍ മാര്‍ച്ച്‌ രണ്ടുവരെ 16 ട്രെയിനുകളാണ് റദ്ദാക്കിയത്.

എല്ലാം നല്ല തിരക്കുള്ള പ്രതിവാര, ദ്വൈവാര എക്സ്പ്രസ് ട്രെയിനുകള്‍. ഇതുകൂടാതെ 10 ട്രെയിനുകള്‍ തിങ്കളാഴ്ച വൈകിയാണ് ഓടിയത്. ചൊവ്വാഴ്ച പതിനൊന്നും ബുധനാഴ്ച എട്ടും ട്രെയിനുകള്‍ വൈകും.

പാലക്കാട് ഡിവിഷനിലെ ജൊക്കാട്ടെ–-പാഡില്‍ സെക്ഷനില്‍ പുതിയ പാളം സ്ഥാപിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് ദക്ഷിണറെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍, റെയില്‍വേ ബോര്‍ഡ് യഥാസമയം നടപടി സ്വീകരിക്കാത്തതിനാല്‍ ജോലികള്‍ തിരക്കിട്ട് തീര്‍ക്കേണ്ടിവന്നതായും ഇതാണ് പ്രശ്നത്തിന് കാരണമായതെന്നും അറിയുന്നു.

ട്രെയിനുകള്‍, റദ്ദാക്കിയ തീയതി ക്രമത്തില്‍

എറണാകുളം ജങ്ഷന്‍–-ഹസ്രത്ത് നിസാമുദീന്‍ തുരന്തോ പ്രതിവാര എക്സ്പ്രസ് ഏഴ്, 14, 21, 28.
ഹസ്രത്ത് നിസാമുദീന്‍–-എറണാകുളം ജങ്ഷന്‍ പ്രതിവാര ട്രെയിന്‍ 11, 18, 25.
എറണാകുളം ജങ്ഷന്‍–-ഓഖ ദ്വൈവാര എക്സ്പ്രസ് എട്ട്, 10, 15, 17, 22, 24, മാര്‍ച്ച്‌ ഒന്ന്.
തിരുനെല്‍വേലി ജങ്ഷന്‍–-ഗാന്ധിധാം ഹംസഫര്‍ പ്രതിവാര ട്രെയിന്‍ ഒമ്ബത്, 16, 23, മാര്‍ച്ച്‌ രണ്ട്.
ഗാന്ധിധാം–-തിരുനെല്‍വേലി ജങ്ഷന്‍ 13, 20, 27.
ഇന്‍ഡോര്‍ ജങ്ഷന്‍–-കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ഏഴ്, 14, 21, 28.
ചണ്ഡീഗഡ്–-കൊച്ചുവേളി ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എട്ട്, 10, 15, 17, 22, 24, മാര്‍ച്ച്‌ ഒന്ന്.
കൊച്ചുവേളി–-ഇന്‍ഡോര്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് 10, 17, 24, മാര്‍ച്ച്‌ മൂന്ന്.
കൊച്ചുവേളി–-ചണ്ഡീഗഡ് ജങ്ഷന്‍ കേരള സമ്ബര്‍ക്ക്ക്രാന്തി ദ്വൈവാര എക്സ്പ്രസ് 11, 13, 18, 20, 25, 27.
പോര്‍ബന്തര്‍–-കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ഒമ്ബത്, 23.
അജ്മീര്‍ ജങ്ഷന്‍–-എറണാകുളം ജങ്ഷന്‍ മരുസാഗര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് 10, 17, 24.
എറണാകുളം–-ജങ്ഷന്‍ അജ്മീര്‍ ജങ്ഷന്‍ മരുസാഗര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് 12, 19, 26.
കൊച്ചുവേളി–-പോര്‍ബന്തര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് 12, 19, 26.
ജാംനഗര്‍–-തിരുനെല്‍വേലി ദ്വൈവാര എക്സ്പ്രസ് 10, 11, 17, 18, 24, 25.
തിരുനെല്‍വേലി ജങ്ഷന്‍–-ജാംനഗര്‍ ദ്വൈവാര എക്സ്പ്രസ് 13,14, 20, 21, 27, 28.
ഓഖ–-എറണാകുളം ജങ്ഷന്‍ ദ്വൈവാര എക്സ്പ്രസ് 11, 13, 18, 20, 25, 27.

ഇന്ന് വൈകുന്നവ
എറണാകുളം ജങ്ഷന്‍–-പുണെ, തിരുവനന്തപുരം സെന്‍ട്രല്‍–-വെരാവല്‍, ഗാന്ധിധാം–-തിരുനെല്‍വേലി, ലോകമാന്യതിലക്–-കൊച്ചുവേളി, എറണാകുളം ജങ്ഷന്‍–-പുണെ, ഹസ്രത്ത് നിസാമുദീന്‍–-തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം–-ജങ്ഷന്‍ ഹസ്രത്ത് നിസാമുദീന്‍, ഹസ്രത്ത് നിസാമുദീന്‍–-എറണാകുളം ജങ്ഷന്‍, തിരുനെല്‍വേലി–-ജാംനഗര്‍, തിരുവനന്തപുരം -സെന്‍ട്രല്‍ –-ലോകമാന്യതിലക് (45 മിനിറ്റ്). യോഗ്നഗരി ഋഷികേശ്–-കൊച്ചുവേളി എക്സ്പ്രസ് (ഒരു മണിക്കൂര്‍).

നാളെ വൈകുന്നവ
ലോകമാന്യതിലക്–-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (രണ്ട് മണിക്കൂര്‍), ഹസ്രത്ത് നിസാമുദീന്‍–-തിരുവനന്തപുരം സെന്‍ട്രല്‍ (30 മിനിറ്റ്), ലോകമാന്യതിലക്–-തിരുവനന്തപുരം സെന്‍ട്രല്‍, നാഗര്‍കോവില്‍–-ഗാന്ധിധാം, തിരുവനന്തപുരം സെന്‍ട്രല്‍–-ഹസ്രത്ത് നിസാമുദീന്‍, ട്രെയിന്‍ നമ്ബര്‍ 12283 എറണാകുളം ജങ്ഷന്‍ –- ഹസ്രത്ത് നിസാമുദീന്‍, ലോകമാന്യതിലക്–-കൊച്ചുവേളി, ട്രെയിന്‍ നമ്ബര്‍ 22655 എറണാകുളം ജങ്ഷന്‍–-ഹസ്രത്ത് നിസാമുദീന്‍ ട്രെയിനുകള്‍ (45 മിനിറ്റ്).

You may also like

error: Content is protected !!
Join Our WhatsApp Group