കോഴിക്കോട്: ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാർക്കത് ആവേശമായി.
വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് ഓടിയെത്തിയത് 2537 അഷ്റഫ്മാർ ആണ്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡ് 2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട് കരസ്ഥമാക്കി.
ബോസ്നിയക്കാരായ 2325 കുബ്രോസ്കിമാരുടെ പേരിലുള്ള റെക്കോർഡ് ആണ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ ഒത്തുചേരലിലൂടെ അഷ്റഫ് മാർ തിരുത്തിക്കുറിച്ചത്. ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ സംസ്ഥാന മഹാസംഗമം പോർട്ട് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയിട്ടുള്ള അഷ്റഫ് മാരുടെ കൂട്ടായ്മ കൗതുകവും ഒപ്പം തന്നെ നാടിന് വലിയ സഹായകവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു ആർ എഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. അഷ്റഫ് മൗവ്വൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻകോയ, അഷ്റഫ് താമരശ്ശേരി, അഷ്റഫ് മൂത്തേടം തുടങ്ങിയവർ സംസാരിച്ചു. വിന്നർ ഷെരീഫ്, അനീഷ് സെബാസ്റ്റ്യൻ, അഷ്റഫ് തറയിൽ, സലിം മഞ്ചേരി, എം.എ ലത്തീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
‘കേരളത്തേക്കാള്‍ എട്ടു രൂപ കുറവ്’; മലയാളികളെ ആകര്‍ഷിക്കാന്‍ കര്‍ണാടകയില്‍ ബോര്‍ഡുമായി പമ്ബുടമ
കേരള ബജറ്റില്‍ പെട്രോളിനും ഡീസലിനും 2 രൂപ വര്‍ധിപ്പിച്ചരുന്നു. സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവില കേരളത്തേക്കാള്‍ കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ് മലയാളി വാഹനങ്ങളെ ബോര്‍ഡറുകളില്‍ സ്വാഗതം ചെയ്യുന്നത്.
ഇത്തരത്തിലുള്ള ഒരു ഫ്ലക്സ് ബോര്‍ഡാണ് ഇപ്പോള്‍ വീണ്ടുംം സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
വെല്‍ക്കം ടു കര്‍ണാടക’ എന്നെഴുതിയ ഇന്ത്യന്‍ ഓയില്‍ പമ്ബിന്റെ ബോര്‍ഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള്‍ നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭഷകളിലാണ് ഫ്ലക്സ് ബോര്‍ഡ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തില്‍ 95.52 രൂപയാണ് ഡീസലിന്റെ വില.
എന്നാല്‍ കര്ണാടകയിലെത്തുമ്ബോള് പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്. നേരത്തെ കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഡീസലിന് ഏഴു രൂപ കുറവായതിനാല്‍ കര്‍ണാടകയില്‍ നിന്ന് തന്നെ ഡീസലടിക്കാന്‍ കെഎസ്ആര്‍ടിസി മനേജ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.