Home Featured ബെംഗളുരു: അറ്റകുറ്റപ്പണി;കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് വൈകും വൈകും

ബെംഗളുരു: അറ്റകുറ്റപ്പണി;കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് വൈകും വൈകും

ബെംഗളുരു: മംഗളുരുവിന് സമീപം ജൊക്കട്ടെ പാടീൽ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ-കെഎസ്ആർ ബെംഗളൂ രു എക്സ്പ്രസ് (16512), കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) ഇന്നും നാളെയും 25 മിനിറ്റ് പാടീൽ സ്റ്റേഷനിൽ പിടിച്ചിടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.

ഹാന്‍ഡ്ബാഗ് വെക്കാന്‍ സഹായം തേടി, വിമാനത്തില്‍ നിന്നും അര്‍ബുദരോഗിയെ ഇറക്കിവിട്ടതായി പരാതി

ന്യൂഡല്‍ഹി: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും അര്‍ബുദരോഗിയായ യാത്രക്കാരിയെ ഇറക്കിവിട്ടതായി പരാതി.മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരിയാണ് വിമാനത്തിനുള്ളില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും തന്നെ വിമാനത്തിനുള്ളില്‍ നിന്നും ഇറക്കി വിട്ടതായും പരാതി നല്‍കിയത്.അര്‍ബുദരോഗിയായ തനിക്ക് അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയാതിനെ തുടര്‍ന്ന് ഭാരം ഉയര്‍ത്താന്‍ പ്രയാസമുള്ളതിനാല്‍ സീറ്റിന് മുകള്‍വശത്തെ ക്യാബിനില്‍ തന്റെ ഹാന്‍ഡ്ബാഗ് വെക്കാന്‍ എയര്‍ഹോസ്റ്റസിനോട് സഹായം ആവശ്യപ്പെട്ടപ്പോള്‍ സഹായിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും പരുഷമായി പെരുമാറിയതായും മീനാക്ഷി സെന്‍ഗുപ്ത പരാതിയില്‍ പറയുന്നു.

ജനുവരി 30ന് ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം.എയര്‍ഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച്‌ പറഞ്ഞിരുന്നു. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവരും ആവശ്യം അവഗണിച്ചു. ആവര്‍ത്തിച്ച്‌ സഹായം ആവശ്യപ്പെട്ടപ്പോള്‍ അസൗകര്യമുണ്ടെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും മീനാക്ഷി ആരോപിച്ചു.

നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടപ്പോഴും വിമാന ജീവനക്കാര്‍ അത് നിരസിച്ചുവെന്നും ഡല്‍ഹി പൊലീസിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നല്‍കിയതായും വിമാനത്തില്‍ കയറാന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനോട് വിശദീകരണം തേടിയിട്ടുണ്ട്.

എന്നാല്‍ജനുവരി 30 ന് ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതിരുന്ന ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.ടിക്കറ്റ് തുക മടക്കി നല്‍കാനായി കസ്റ്റമര്‍ റിലേഷന്‍സ് ടീം അവരെ സമീപിച്ചതായും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും വിമാനക്കമ്ബനി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group