ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ യുവതി മക്കളെ ഓടയിലെറിഞ്ഞ് കൊന്നു. മംഗളൂരു വിജയപുരയിലാണ് സംഭവം. വിജയപുര തിക്കോട ജലഗേരി വിതല്‍വാഡ ടണ്ടയില്‍ ഗീത രാമു ചൗഹാന്‍ ആണ് (32) കൊടുംക്രൂരത ചെയ്തത്.ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമര്‍ത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്.മൂന്ന് മക്കളെയും യുവതി നല്ല ഒഴുക്കുള്ള ഓടയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ ഗീതയും ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഭര്‍ത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്ബോള്‍ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു.ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിക്കോട പൊലീസ് അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡിനെ യുപിഐയുമായി ബന്ധിപ്പിക്കല്‍; അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചത് ജൂണ്‍ എട്ടിനാണ്.നിലവില്‍ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകളെ മാത്രമേ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ പ്ലാറ്റ്‌ഫോമിനെ നിയന്ത്രിക്കുന്നത്.
റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന വിധം ചുവടെ:
ആദ്യം യുപിഐ ആപ്പ് ലോഗിന്‍ ചെയ്യുകബാങ്ക് അക്കൗണ്ട് സെക്ഷനില്‍ പോകുക.ആഡ് അക്കൗണ്ട് സെക്ഷന്‍ തെരഞ്ഞെടുക്കുകക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുക.കണ്‍ഫോം കൊടുക്കുകയുപിഐ പിന്‍ സെറ്റ് ചെയ്യുകയുപിഐയുമായി ക്രെഡിറ്റ് കാര്‍ഡിനെ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായ സ്ഥിതിക്ക് ഇടപാട് നടത്തി തുടങ്ങാം.( സാധാരണ നിലയില്‍ ഇതാണ് നടപടിക്രമം, ചില യുപിഐ ആപ്പുകളില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ നേരിയ വ്യത്യാസം ഉണ്ടാവാം)