Home Featured യാത്രക്കാർക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ, പരമാവധി ടിക്കറ്റ് വിലയിൽ 50 % ഇളവ്!

യാത്രക്കാർക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ, പരമാവധി ടിക്കറ്റ് വിലയിൽ 50 % ഇളവ്!

കൊച്ചി: യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ രംഗത്ത്. ജനുവരി 26 ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് നിരവധി ഇളവുകൾ കൊച്ചി മെട്രോ യാത്രക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26 ന് 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവിൽ ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും ഈ ഇളവ് തുടരും.

റിപ്പബ്ളിക് ദിനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ് എൻ ജംഗ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും വെറും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.

പശുക്കിടാവിന് നേരേ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി മര്‍ദിച്ച്‌ നാട്ടുകാര്‍, അറസ്റ്റില്‍

ലഖ്നൗ: രണ്ടുമാസം പ്രായമുള്ള പശുക്കിടാവിന് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ചാന്‍പുര്‍ സ്വദേശിയായ രാംപ്രസാദി(35)നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.Loading …ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.ധാരാസിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ ലൈംഗികാതിക്രമം കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച്‌ മര്‍ദിക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ലൈംഗികാതിക്രമത്തിനിരയായ കിടാവിന് മൃഗഡോക്ടര്‍ വൈദ്യപരിശോധന നടത്തിയതായും എ.എസ്.പി. സഞ്ജയ്കുമാര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group