ബംഗളൂരു : ബംഗളൂരുവില്‍ വീണ്ടും റോഡ് അതിക്രമം. യുവാവിനെ കാറിന്റെ ബോണറ്റില്‍വച്ച് യുവതി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ചു.
വണ്ടി തട്ടിയതിന് പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കാറിന്റെ ബോണറ്റില്‍ കയറിയതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ യുവാവിന്റെ കാറിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു.
കഴിഞ്ഞദിവസം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്കൂട്ടറില്‍ വലിച്ചിഴച്ച സംഭവവും ഉണ്ടായിരുന്നു. ര്ക്കത്തിനിടെ സ്കൂട്ടര്‍ യാത്രികന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം.
യാത്രക്കാരിക്ക് ദേഹത്ത് മൂത്രമൊഴിച്ച സംഭവം ; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ
വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ യാത്രക്കാരന് മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു .2022 നവംബര്‍ 26-ന് ശങ്കര്‍ മിശ്ര എന്നയാള്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വച്ച് ഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കര്‍ മിശ്ര ഇപ്പോള്‍ അറസ്റ്റിലാണ്.