Home Featured ബെംഗളൂരുവിലെ ഉന്നത ഇടനിൽക്കാരൻ സാൻട്രോ രവി പിടിയിൽ

ബെംഗളൂരുവിലെ ഉന്നത ഇടനിൽക്കാരൻ സാൻട്രോ രവി പിടിയിൽ

ബെംഗളൂരു: സ്ത്രീകളെ ഉന്നതർക്ക് കാഴ്ചവയ്ക്കുന്ന ഇടനിലക്കാരനെന്ന ആരോപണം നേരിടുന്നന്ന സാൻട്രോ രവി (കെ.എസ് മഞ്ജുനാഥ്) ഗുജറാത്തിൽ അറസ്റ്റിലായി. ബിജെപി നേതാക്കളു മായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ സർക്കാരിലെ പലരുടേയും ബെനാമിയാണെന്നു ആരോപണമുണ്ട്.

2019ൽ പ്രതപരസ്യം നൽകിയ തിനെ തുടർന്ന് ഇന്റർവ്യൂവിന് എത്തിയ തന്നെ ലഹരിമരുന്നു നൽകി മയക്കി ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്നു ചൂണ്ടികാട്ടി ഇയാളുടെ രണ്ടാം ഭാര്യ മൈസൂരു പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലാണ് നിലവിലെ അറസ്റ്റ്. ഇയാളെ ഒഴിവാക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് കോ ട്ടൺപേട്ട് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു കവർച്ചക്കേസിൽ ഉൾപ്പെടുത്തി തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതായും ഇവ രുടെ പരാതിയിലുണ്ട്.

ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി; കണ്ണൂരിനും വികസന സാധ്യതകളേറെ

കണ്ണൂര്‍: ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി തുറക്കുന്നതോടെ കണ്ണൂരിന് കൂടിയാണ് വികസന പ്രതീക്ഷ ലഭിക്കുന്നത്.മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണ് ഇനി മുന്നിലുള്ള കടമ്ബ. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകള്‍ക്കെല്ലാം ദേശീയപാത പദവി നല്‍കാന്‍ നേരത്തേ തന്നെ തത്വത്തില്‍ അനുമതി ലഭിച്ചതാണ്.

ദേശീയപാത അതോറിറ്റി ഈ റോഡുകള്‍ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയത്തില്‍ കുറവുണ്ടാകും.കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം തീരുമാനം ഗുണപ്രദമാണ്. 3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

മൊത്തം 84 കിലോമീറ്റര്‍ ദൂരം വരുന്ന മൂന്ന് ബൈപാസുകള്‍ ഉള്‍പ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയര്‍ത്താന്‍ തത്വത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്.അതേസമയം, മേലേച്ചൊവ്വ മൈസൂരു റോഡിലെ കേരളത്തില്‍ ഉള്‍പ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയര്‍ത്താന്‍ നേരത്തേ തന്നെ തത്വത്തില്‍ അനുമതി ലഭിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group