Home Featured രജനീകാന്തിന്റെ ജയിലറില്‍ മോഹന്‍ലാലും; ഫസ്റ്റ് ലുക്ക് പുറത്ത്;

രജനീകാന്തിന്റെ ജയിലറില്‍ മോഹന്‍ലാലും; ഫസ്റ്റ് ലുക്ക് പുറത്ത്;

തെന്നന്ത്യന്‍ സിനിമാപ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറില്‍.ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും ഉണ്ടാകും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ജയിലറിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സ്റ്റൈലിഷായാണ് പോസ്റ്ററില്‍ മോഹന്‍ലാലിനെ കാണുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് പോസ്റ്റര്‍. കാമിയോ വേഷമായിരിക്കും മോഹന്‍ലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മോഹന്‍ലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഇത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ നെല്‍സന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തും. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ ചിത്രത്തില്‍ നിര്‍ണായകവേഷത്തിലുണ്ട്.

തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നു’,ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ ഇന്ത്യന്‍ സ്വവര്‍ഗ ദമ്ബതികള്‍

ഒരു വിവാഹത്തിന് പിന്നാലെ ലോകോത്തര മാഗസിനുകളില്‍ പോലും ഫീച്ചറുകള്‍ വന്ന് പ്രശസ്തരായ ദമ്ബതികളാണ് ആദിത്യ മദിരാജും അമിത് ഷായും.കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷം മുന്‍പായിരുന്നു ആ സ്വവര്‍ഗ വിവാഹം. അലങ്കരിച്ച വേദിയില്‍ പരമ്ബരാഗത വേഷമണിഞ്ഞ് രണ്ട് ഇന്ത്യന്‍ യുവാക്കള്‍ വിവാഹിതരായത് സമൂഹ മാദ്ധ്യമങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ചടങ്ങിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു

തുടര്‍ന്നും ഇരുവരും ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അതില്‍ പുതുതായി പങ്കുവെച്ച പോസ്റ്റാണ് ലോകശ്രദ്ധയെ ആകര്‍ഷിച്ചത്. ‘തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നു’- എന്നാണ് പോസ്റ്റില്‍ ഇരുവരും പങ്കുവെച്ചത്.’ മറ്റെല്ലാ ദമ്ബതികളെയും പോലെ തങ്ങളും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയണ്. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്ബതികളെയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങള്‍’ -ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും കണ്ടുമുട്ടുന്നത്. തെലുഗ് കുടുംബത്തില്‍ പിറന്ന് ന്യൂഡല്‍ഹിയില്‍ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയില്‍ താമസിക്കുന്ന ഗുജറാത്തി കുടുംബത്തില്‍ പിറന്ന അമിത് ഷായുമാണ് ന്യൂജഴ്സിയില്‍ വെച്ച്‌ 2010-ല്‍ വിവാഹിതരായത്. പൊതു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടു മുട്ടിയത്. ന്യൂജഴ്സിയിലെ ഒരു ബാറില്‍ നടന്ന പിറന്നാള്‍ പരിപാടിയില്‍ വെച്ച്‌ കണ്ടുമുട്ടിയ തങ്ങള്‍ അന്നു രാത്രി മുതല്‍ ഒരുമിച്ചായിരുന്നു താമസമെന്നാണ് വോഗ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പിന്നീട് പറഞ്ഞത്

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വളര്‍ന്നവരാണെങ്കിലും ഒരേ അഭിരുചികളും താത്പര്യങ്ങളുമാണ് തങ്ങളെ കൂട്ടിച്ചേര്‍ത്തതെന്നാണ് അമിത് പറയുന്നത്. ഇഷ്ടം വളര്‍ന്നപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ന്യൂജെഴ്‌സിയില്‍ വെച്ച്‌ ഹിന്ദു ആചാര പ്രകാരം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്. കമനീയമായ ഫോട്ടോഷൂട്ടായിരുന്നു ഏറെ ആകര്‍ഷണീയമായിരുന്നത്. അങ്ങനെയാണ് ലോകത്തോര മാഗസിനുകൡ ഫീച്ചറുകള്‍ വന്നത്.ഈ അടുത്തായാണ് കുഞ്ഞ് പിറക്കുന്ന സന്തോഷവാര്‍ത്ത സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറംലോകത്തെ അറിയിച്ചത്.

എല്ലാ ദമ്ബതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന ബൃഹത്തായ ആഗ്രഹം തങ്ങള്‍ക്കുമുണ്ടായിരുന്നുവെന്നും ഇതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. സ്വവര്‍ഗ ദമ്ബതികള്‍ ആയതിനാല്‍ ആഗ്രഹം സഫീകരിക്കുന്നതിനായി സമയം എടുത്തെന്നും ഇരുവരും പറഞ്ഞു. തുടര്‍ന്ന് ഏറെ തിരഞ്ഞതിന് ശേഷമാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികില്‍സ നടത്തി. തുടര്‍ന്നാണ് ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ഇവര്‍ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കണ്‍മണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ഇരുവരും അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group