ഫെബ്രുവരി 12ന് സോഗാനെയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് ലോക്സഭാംഗം ബി വൈ രാഘവേന്ദ്ര പറഞ്ഞു.വിമാനത്താവളത്തിന്റെ പണികൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നും എംപി കൂട്ടിച്ചേർത്തു.
കെജിഎഫ് 3′ 2025 ഓടെ; യാഷിന് പകരം മറ്റൊരു നായകന്? റിപ്പോര്‍ട്ട്
കെജിഎഫ്’ എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇടം നേടിയ നടനാണ് യാഷ്. കെജിഎഫന്റെ രണ്ടാം ഭാഗവും എല്ലാ പ്രതീക്ഷകളെയും മറികടന്നുകൊണ്ട് ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറിയത്.ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുമ്ബോള്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്തകള്‍ കൂടി എത്തുകയാണ്.
കെജിഎഫ് 3 ഉടന്‍ എത്തുകയില്ല എന്നാണ് ഹോംബാലെ ഫിലിംസ് അടുത്തിടെ നടത്തിയ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.സിനിമയുടെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല എന്നും സിനിമ 2025ലേക്ക് തുടങ്ങാനാണ് തീരുമാനമെന്നും കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫിന്റെ അഞ്ചാം ഭാഗത്തില്‍ റോക്കി ഭായ് ആയി യാഷ് എത്തില്ല എന്നും റിപ്പോര്‍ട്ടുണ്ട്. ‘ജെയിംസ് ബോണ്ട് സീരീസ് പോലെ നായകന്മാര് മാറിക്കൊണ്ടിരിക്കും. മറ്റൊരു നായകനായിരിക്കും റോക്കി ഭായി ആയി എത്തുക’.
2024-ല്‍ കെജിഎഫ് 3 റിലീസിനെത്തുമെന്നാണ് വാര്‍ത്തകള്‍ എത്തിയിരുന്നത്.എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു വര്‍ക്കും ആരംഭിച്ചിട്ടില്ല എന്ന് പ്രോഡ്യൂസര്മാരിലൊരാളായ കാര്‍ത്തിക് ഗൗഢ ട്വീറ്റ് ചെയ്തു. അതേസമയം ഇന്ന് 37-മത് പിറന്നാള്‍ ആഘോഷത്തിലാണ് യാഷ്. ‘എന്റെ ശക്തി’ എന്ന് പ്രേക്ഷകരെ അഭിസംബോധന ചെയ്താണ് പിറന്നള് ആശംസകളറിയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് യാഷ് കുറിപ്പ് പങ്കുവെച്ചത്. താന്‍ ഒരു ജോലിയിലാണെന്നും അതിനാല്‍ ആരാധകര്‍ ക്ഷമയോടെയും വിവേകത്തോടെയും കാത്തിരിക്കണമെന്നും താരം കുറിച്ചു.