ബെംഗളുരു: സംസ്ഥാനത്ത് നിയമസഭാ തിര ഞെഞ്ഞെടുപ്പിൽ വിധി നിർണയിക്കാൻ 5.05 കോടി വോട്ടർമാർ. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണ പുറത്തുവിട്ട കണക്കുപ്രകാരം ഇതിൽ 12 ലക്ഷം കന്നി വോട്ടുകളാണ്.വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് അന്വേഷണം നടക്കുന്ന മഹാദേവപുര, ശിവാജിനഗർ, ചിക്ക്പേട്ട് മണ്ഡലങ്ങളിലേത് ഒഴിവാക്കിയു ള്ള കണക്കാണിത്.
ഈ മണ്ഡല ങ്ങളിലെ വോട്ടർ പട്ടികയിൽ വിശദമായ പരിശോധന നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്..
കർണാടക:ആകെ വോട്ടർമാർ: 5,05,48,553
സ്ത്രീകൾ: 2,50,94,326
പുരുഷന്മാർ: 2,54,49,725
ട്രാൻസ്ജെൻഡേഴ്സ്. 4502
തട്ടിയെടുത്ത ചെരുപ്പ് കോച്ചിന് മുകളില്‍ വെച്ച് കുരങ്ങന്; എടുക്കാന്‍ ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം
റെയില്‍വേയുടെ വൈദ്യുത കമ്ബിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോച്ചിന് മുകളില്‍ കയറിയ യുവാവ് അബദ്ധത്തില്‍ വൈദ്യുത കമ്ബിയില്‍ തട്ടുകയും ഉടനടി മരിക്കുകയുമായിരുന്നു.ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്ന് ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന ട്രെനിലാണ് സംഭവം.പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ നിന്നും സ്ത്രീ യാത്രക്കാരിയുടെ ചെരുപ്പ് കുരങ്ങന് തട്ടിയെടുക്കുകയും അത് തിരികെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കടിക്കുകയുമായിരുന്നു.
തട്ടിയെടുത്ത ചെരിപ്പുമായി ട്രെയിനിന്റെ കമ്ബാര്ട്ടുമെന്റിലേക്കും പിന്നാലെ കോച്ചിന് മുകളിലേക്കും കുരങ്ങ് ഓടിക്കയറി. എന്നാല്‍ യാത്രക്കാര്‍ ബഹളം വച്ചതോടെ കുരങ്ങന് ചെരുപ്പ് ഉപേക്ഷിച്ച് ഓടി.ചെരുപ്പ് എടുക്കാനായി ട്രെയിനിന് മുകളില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോച്ചിന് മുകളില്‍ കയറിയ യുവാവ് അബദ്ധത്തില്‍ വൈദ്യുത കമ്ബിയില്‍ ഇടിച്ചതായി സ്റ്റേഷന് മാസ്റ്റര്‍ മനോജ് ശര്‍മ്മ പറയുന്നു.സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരുടെ നിലവിളി കേട്ടാണ് സ്റ്റേഷന് മാസ്റ്റര്‍ അടക്കം സ്ഥലത്തെത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും യുവാവ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പിന്നാലെ കോച്ചിന്റെ മുകളില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.
അശോക് എന്നയാളാണ് മരിച്ചതെന്ന് സ്റ്റേഷന് മാസ്റ്റര്‍ അരിയിച്ചു. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.