ബംഗളൂരു: മറ്റ് മതസ്ഥര്‍ക്കെതിരെ ആയുധം കൈയിലെടുക്കണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പി. പ്രജ്ഞ സിങ് ഠാകുറിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനകാമ്ബയിന്.
എന്ന ലിങ്കിലൂടെ ഗൂഗ്ള്‍ ഫോം പൂരിപ്പിച്ചാണ് കാമ്ബയിനില്‍ പങ്കാളികളാകേണ്ടത്. കാമ്ബയിന് എഗൈന്‍സ്റ്റ് ഹേറ്റ് സ്പീച്ച്, ബഹുത്വ കര്‍ണാടക, ആള് ഇന്ത്യ ലോയേഴ്സ് അസോസിയേഷന് ഫോര്‍ ജസ്റ്റിസ്, പീപ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് -കര്‍ണാടക (പി.യു.സി.എല്‍) എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കാമ്ബയിന്.
ഡിസംബര്‍ 25ന് ശിവ്മൊഗ്ഗയില് നടന്ന ഹിന്ദുജാഗരണ വേദികെയുടെ സമ്മേളനത്തിലാണ് പ്രജ്ഞ പ്രകോപന പ്രസംഗം നടത്തിയത്. ഹിന്ദുക്കള്‍ ആയുധങ്ങള്‍ എടുക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂര്‍ച്ച കൂട്ടിവെക്കണം, മിഷനറിമാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുത് തുടങ്ങിയ പ്രസ്താവനകളാണ് നടത്തിയത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ശിവ്മൊഗ്ഗ പൊലീസ് പ്രജ്ഞക്കെതിരെ കേസെടുത്തിരുന്നു.
എം.പിയെ അയോഗ്യയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാമ്ബയിനിലൂടെ ലോക്സഭ സ്പീക്കര്‍ക്ക് തുറന്ന കത്ത് അയക്കും. മുസ്ലിംകള് ശത്രുക്കളാണെന്നും അവരുടെ തലവെട്ടാനുള്ള ആഹ്വാനമാണ് പ്രജ്ഞ നടത്തിയതെന്നും വംശഹത്യ ആഹ്വാനം ഒരു പാര്‍ലമെന്റ് അംഗം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.
സമുദായസൗഹാര്‍ദവും ദേശീയ ഐക്യവും തകര്‍ക്കണമെന്ന് മനഃപൂര്‍വം ഉദ്ദേശിച്ചാണ് എം.പി പ്രസംഗിച്ചത്. സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയതെന്നും കത്തില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയുടെ ലിങ്ക്, വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ എന്നിവയും കത്തിനൊപ്പമുണ്ട്.
പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഇനിമുതല്‍ ഇല്ല
റിസര്‍വ്വ് ചെയ്തവരുടെ സീറ്റ് പകല്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തവര്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം നിര്‍ത്തി.തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമാകില്ല.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് സംവിധാനം നിര്‍ത്തിയത്. തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം തുടരും. കോവിഡ് ലോക്ക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനില്‍ നിന്നുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല..
എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള പകല്‍ തീവണ്ടികളില്‍ ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കും.
ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളുള്ള ട്രെയിനുകള്‍
തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയില്‍ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാര്‍ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂര്‍-യശ്വന്ത്പുര്‍ (16528), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോര്‍ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).