2021ൽ റോഡപകടങ്ങൾ മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച നഗരങ്ങളിൽ കർണാടക തലസ്ഥാനമായ ബംഗളൂരുവും ഉൾപ്പെട്ടതായി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (എംഒആർടിഎച്ച്) കണക്കുകൾ വ്യക്തമാക്കുന്നു. 1,239 മരണങ്ങൾ രേഖപ്പെടുത്തി ഡൽഹി ഒന്നാം സ്ഥാനത്തെത്തി, ചെന്നൈയും ബെംഗളൂരുവും യഥാക്രമം 998, 654 മരണങ്ങൾ രേഖപ്പെടുത്തി രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ജയ്പൂർ, കാൺപൂർ, ആഗ്ര, അലഹബാദ് (ഇപ്പോൾ പ്രയാഗ്‌രാജ്), ഇൻഡോർ, റായ്പൂർ, ജബൽപൂർ എന്നിവയാണ് ബെംഗളുരു കഴിഞ്ഞാൽ ആദ്യ 10 സ്ഥാനങ്ങളിലെ മറ്റ് നഗരങ്ങൾ.ശ്രീനഗർ, അമൃത്സർ, ജംഷഡ്പൂർ എന്നിവയാണ് 2021-ൽ ഏറ്റവും കുറവ് റോഡപകട മരണങ്ങൾ നടന്ന നഗരങ്ങൾ.
റോഡിലെ കുഴികളും മോശം അവസ്ഥയും കാരണം കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിൽ നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യാൻ കർണാടക ഹൈക്കോടതി ഡിസംബർ മധ്യത്തിൽ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു.
‘ഗോള്‍ഡ്’ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു
അല്‍ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗോള്‍ഡ്’ ആമസോണ്‍ പ്രൈമില്‍ എത്തി.പൃഥ്രിരാജും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം വന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തിയത് എങ്കിലും വേണ്ട വിധത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല.വന്‍ ഹൈെപ്പില്‍ എത്തിയതാണ് ചിത്രത്തിന് തിയറ്ററുകളില്‍ വിനയായതെന്നും കണ്ടിരിക്കാവുന്ന ചിത്രമാണിതെന്നുമാണ് ഒടിടി റിലീസിനു ശേഷം വരുന്ന അഭിപ്രായങ്ങള്‍.
അജ്‍മല്‍ അമീറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് . 8 വര്‍ഷങ്ങള്‍ക്ക് മുമ്ബ് റിലീസ് ചെയ്ത പ്രേമത്തിനു ശേഷം നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്‌എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്.