Home Featured സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം എസ് ഐ ഒളിച്ചോടി!

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം എസ് ഐ ഒളിച്ചോടി!

by കൊസ്‌തേപ്പ്

കഴിഞ്ഞ ദിവസം ഒരാള്‍ യു പിയിലെ ഒരു പൊലീസ് സ്‌റ്റേഷനിലെത്തി. വിശദമായ ഒരു പരാതിയുമായി എത്തിയ അയാള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് തന്റെ കഥ പറഞ്ഞപ്പോള്‍, അവിടെ കൂടിയിരുന്ന പൊലീസുകാരും ഞെട്ടി. കാരണം, അത് ആ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരായ പരാതി ആയിരുന്നു. എസ് ഐ, തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്കൊപ്പം ഒളിച്ചോടി പോയി എന്നായിരുന്നു അയാളുടെ പരാതിയില്‍ പറഞ്ഞിരുന്നത്. 

പരാതിയില്‍ പരാമര്‍ശിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ രണ്ടു മൂന്ന് ദിവസമായി സ്‌റ്റേഷനില്‍ എത്തിയിട്ടില്ലായിരുന്നു. സുഖമില്ല എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ലീവിലായിരുന്നു അയാള്‍. അയാള്‍ക്ക് സുഖമില്ലാതായി എന്നു തന്നെയാണ് പൊലീസുകാരും കരുതിയിരുന്നത്. അപ്പോഴാണ്, സമീപത്തെ ഒരു ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയിരിക്കുകയാണ് സ്‌േറ്റഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്ന് പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞത്. അവര്‍ വിളിച്ചു നോക്കിയപ്പോള്‍ എസ് ഐ യെ കിട്ടിയില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.  

ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോഗേന്ദ്ര സിംഗിന് എതിരായാണ് പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി എന്ന പരാതി ഉയര്‍ന്നത്. പാലിയ സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന ചെറുകിട കച്ചവടക്കാരനാണ് പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയത്. സമീപത്തുള്ള ഒരു ഹൈസ്‌കൂളില്‍ പഠിക്കുകയാണ് തന്റെ മകളെന്ന് പരാതിയില്‍ പറയുന്നു. കുറച്ചു കാലമായി മകളും സബ് ഇന്‍സ്‌പെക്ടറും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. പലയിടത്തു വെച്ചും ഇവരെ കണ്ടിരുന്നതായി പലരും പറഞ്ഞ് അറിയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.  എന്തായാലും ഇയാള്‍ക്കെതിരെ ഉടനടി അന്വേഷണം നടത്താനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന്, എസ് ഐക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം ; സുപ്രധാന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി ; മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്കും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ തുടങ്ങി.

താമസിക്കുന്ന ഇടങ്ങളില്‍ തന്നെ വോട്ട് ചെയ്യാന്‍ റിമോട്ട് വോട്ടിംഗ് മെഷീനുകള്‍ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം 16ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു.

വോട്ടിങ് യന്ത്രത്തില്‍ ഇതിനായി സമഗ്രപരിഷ്ക്കാരം വരും. വോട്ടവകാശം സംരക്ഷിക്കാനും കള്ളവോട്ട് തടയാനുമുള്ള സുപ്രധാന മാറ്റത്തിന് തയ്യാറെടുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ .പുതുതായി വികസിപ്പിച്ച എം 3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാതെ തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.

യുവാക്കള്‍ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്

ഇത് നടപ്പാക്കുന്നതിന് മുമ്ബ് നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെ കുറിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. റിമോട്ട് വോട്ടിംഗിനെക്കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് മാത്രമാണ് പുറത്തുവിട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 67.4% പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതില്‍ ആശങ്കയുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. പുതിയ സ്ഥലങ്ങളിലേക്ക് മാറുന്ന വോട്ടര്‍മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഈ അവസരത്തിലാണ് പുതിയ നീക്കം

You may also like

error: Content is protected !!
Join Our WhatsApp Group