Home Featured മൈസൂരുവില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

മൈസൂരുവില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

by കൊസ്‌തേപ്പ്

ബംഗളൂരു: മൈസൂരു നഗരത്തില്‍ ബൈക്ക് മോഷണം പതിവാക്കിയ രണ്ടുപേരെ വി.വി പുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് നാലു ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.വി.വി പുരം, ഹെബ്ബാള്‍, ദേവരാജ്, മെത്തഗള്ളി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസുകള്‍ക്ക് ഇതോടെ തുമ്ബായതായി പൊലീസ് പറഞ്ഞു. പൊലീസ് ഇവരെ പിന്തുടര്‍ന്ന് യാദവഗിരി റെയില്‍വേ ട്രാക്കിന് സമീപത്തുവെച്ച്‌ പിടികൂടുകയായിരുന്നു. ഡി.സി.പി എം.എസ്. ഗീത പ്രസന്ന, എ.സി.പി എം. ശിവശങ്കര്‍, വി.വി പുരം ഇന്‍സ്‍പെക്ടര്‍ എം. മോഹന്‍ കുമാര്‍, എ.എസ്.ഐ നാഗരാജ് നായ്ക് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വംനല്‍കി.

ഫോണില്‍ വിദ്യാര്‍ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബംഗളൂരു: വിദ്യാര്‍ഥിനിയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ച ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.യാദ്ഗിര്‍ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലപ്പ പൂജാരിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രി 10ഓടെ വനിത ഹോസ്റ്റല്‍ വാര്‍ഡനെ ഫോണില്‍ വിളിച്ച്‌ ഹോസ്റ്റലില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്ക് ഫോണ്‍ കൈമാറാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വിദ്യാര്‍ഥിനി ഇക്കാര്യം തന്റെ സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. വാര്‍ഡന്‍ ജില്ല വനിത-ശിശു സംരക്ഷണ സമിതിയെ വിവരമറിയിക്കുകയും ജില്ല വനിത-ശിശു സംരക്ഷണ സമിതി ഓഫിസര്‍ സ്‌കൂളിലെത്തി പെണ്‍കുട്ടിയില്‍ നിന്ന് വിവരം ശേഖരിച്ചശേഷം യാദ്ഗിര്‍ വനിത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല അന്വേഷണം നടന്നുവരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group