ബംഗളൂരു: ഗദകില്‍ അധ്യാപകന് വിദ്യാര്‍ഥിയെ സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ മാതാവും മരണത്തിന് കീഴടങ്ങി.ഗദകിലെ ഗവ. സ്കൂളിലെ വിദ്യാര്‍ഥിയും താല്‍ക്കാലിക അധ്യാപികയുമായ ഗീതയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സംഭവത്തില്‍ അധ്യാപകന് മുത്തപ്പയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഡിസംബര്‍ 19നായിരുന്നു സമൂഹത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഭരത് എന്ന വിദ്യാര്‍ഥിയെ മുത്തപ്പ എന്ന അധ്യാപകന് മര്‍ദിച്ച ശേഷം സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് എറിയുകയായിരുന്നു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അധ്യാപകനായ മുത്തപ്പയും താല്‍ക്കാലിക അധ്യാപികയായ ഗീതയും അടുപ്പത്തിലായിരുന്നു.
ഗീത മറ്റൊരു അധ്യാപകനോട് അടുക്കുന്നുവെന്ന തോന്നലാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഗീതയോടുള്ള പ്രതികാരത്തിനായി മകന് ഭരതിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ മാതാവിനെയും മറ്റൊരു അധ്യാപകനെയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു
കേരളത്തില്‍ ഫുട്ബോള്‍ സ്കൂള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ചു അര്‍ജന്റീന
അര്‍ജന്റീന ഖത്തര്‍ ലോകകപ്പില്‍ കിരീടം ചൂടിയതിന് പിന്നാലെ അര്‍ജന്‍്റീനന്‍ ഫുട്ബോള്‍ അസോസിയേഷന് ടീമിന് നല്കിയ പിന്തുണക്ക് കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് നന്ദി പറഞ്ഞിരുന്നു.ഇപ്പോഴിതാ കേരളത്തിന് ഒരു സ്നേഹ സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് അര്‍ജന്റീന എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന് സെനില്ലിയനി മെല്‍ഷ്യര്‍.
ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കാന് അര്‍ജന്റീനയ്ക്ക് താല്പര്യമുണ്ട്. അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ആരാധകരെ നേരിട്ട് കാണാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉടന്‍ തന്നെ അര്‍ജന്റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും സംസ്ഥാനം സന്ദര്‍ശിക്കുകയും . കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫുട്ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖകളിലെ സഹകരണ സാധ്യതകള്‍ പരിശോധിക്കും.
കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദനയോഗത്തിലും തുടര്‍ന്ന് റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.