Home Featured ‘ചായ മോശം മറ്റൊരെണ്ണം നല്‍കണ’മെന്ന് പറഞ്ഞു; അച്ഛനെയും മകനെയും തല്ലി തട്ടുകടക്കാരന്‍

‘ചായ മോശം മറ്റൊരെണ്ണം നല്‍കണ’മെന്ന് പറഞ്ഞു; അച്ഛനെയും മകനെയും തല്ലി തട്ടുകടക്കാരന്‍

by കൊസ്‌തേപ്പ്

തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മർദ്ധിച്ചു. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സഅദി സമിയ്ക്കു (18) മാണ് മർദ്ധനമേറ്റത്. കഴക്കൂട്ടം ദേശീയപാത ഓരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് മർദ്ദിച്ചത്. മർദ്ധനത്തിൽ സമീറിന്‍റെ ചുണ്ടിന് പൊട്ടലേറ്റു. വലതു കൈക്കും പരിക്കേറ്റു. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 

തിങ്കളാഴ്ച വൈകിട്ട് 6 മണിയോട് കൂടിയാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്‍റെ ഭാര്യ ആശുപത്രിയിൽ നിന്നും മടങ്ങവേ ചായ കുടിക്കുന്നതിനായി ദേശീയ പാതയോരത്തുള്ള നാസിമുദ്ദീന്‍റെ തട്ടുകടയിൽ നിര്‍ത്തി. തുടര്‍ന്ന് കുടിക്കാനായി ചായ നൽകിയപ്പോൾ ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ആവശ്യപ്പെട്ടു. ഇത് നാസിമുദ്ദീനെ ചൊടിപ്പിച്ചു. തുടർന്ന് ‘നിങ്ങൾക്കിവിടെ ചായ ഇല്ലാ’യെന്ന് സമീറിനോട് തട്ടുകട ഉടമയായ നാസിമുദ്ദീന്‍ പറഞ്ഞു. ഇതിനെ സമീറും മകനും ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.

വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റം ഉന്തും തള്ളിമായപ്പോള്‍ നാസിമുദ്ദീന്‍ കടയിൽ ഉണ്ടായിരുന്ന സ്പൂൺ ഉപയോഗിച്ച് സമീറിന്‍റെ മുഖത്ത് അടിച്ചു. സംഭവം അറിഞ്ഞ് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി സ്ഥലത്തെത്തി പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീറിന്‍റെ പരാതിയിൽ നാസിമുദ്ദീനെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തട്ടുകടയുടെ മുന്നിൽ ആംബുലൻസ് പാർക്ക് ചെയ്തതിന് ആംബുലൻസ് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലൻസിന്‍റെ ടയർ കുത്തിക്കീറുകയും ചെയ്തതിന് നാസിമിനെതിരെ കഴക്കൂട്ടം പൊലീസ് മുമ്പ് കേസെടുത്തിട്ടുണ്ട്. പിതാവും മകനും തന്നെ ആക്രമിക്കാൻ വന്നതായി ചൂണ്ടിക്കാട്ടി നാസിമുദ്ദീനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.

‘കാന്താര’ രണ്ടാം ഭാഗമുണ്ടാകുമെന്ന് ഉറപ്പായി

‘കാന്താര’ എന്ന കന്നഡ ചിത്രം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച ‘കാന്താര’ എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടിയിരുന്നു. ‘കാന്താര’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയെ കുറിച്ചാണ് പുതിയ വാര്‍ത്ത.

‘കാന്താര’യ്ക്ക് ലഭിച്ച വമ്പൻ സ്വീകാര്യതയില്‍ തങ്ങള്‍ വലിയ സന്തോഷത്തിലാണ് എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങന്ദൂര്‍ പറയുന്നു.  ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും ‘കാന്താര 2’ ചെയ്യാൻ ആലോചിക്കുന്നുണ്ടെന്നു എന്നാല്‍ അതിന്റെ ടൈംലൈൻ പറയാനാകില്ലെന്നും വിജയ് കിരങന്ദൂര്‍ വ്യക്തമാക്കി.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത  നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

You may also like

error: Content is protected !!
Join Our WhatsApp Group