Home Featured ബെംഗളൂരു: സഹപ്രവര്‍ത്തകയോടുള്ള വഴക്ക്; വിദ്യാര്‍ത്ഥിയെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി അധ്യാപകന്‍

ബെംഗളൂരു: സഹപ്രവര്‍ത്തകയോടുള്ള വഴക്ക്; വിദ്യാര്‍ത്ഥിയെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി അധ്യാപകന്‍

ബെംഗളൂരു: സഹപ്രവര്‍ത്തകയോടുള്ള വഴക്കിനെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് അധ്യാപകന്‍.കര്‍ണാടകയുടെ വടക്കന്‍ മേഖലയിലെ ഹഗ്‌ളി ആദര്‍ശ് പ്രൈമറി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി ഭരത് ആണ് മരിച്ചത്. മുത്തപ്പയുടെ സഹപ്രവര്‍ത്തകയായ അധ്യാപിക ഗീത ബാര്‍ക്കറിന്റെ മകനാണ് ഭരത്. ഈ സ്‌കൂളിലെ തന്നെ അധ്യാപകനായ മുത്തപ്പയാണ് കുട്ടിയെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ടത്.

സഹപ്രവര്‍ത്തകയോടുള്ള ദേഷ്യമാണ് ഈ അധ്യാപികയുടെ മകന്‍ കൂടിയായ കുട്ടിയോട് തീര്‍ത്തത്. കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകന്‍ കുട്ടിയെ ആദ്യം മണ്‍കോരികൊണ്ട് അടിക്കുകയും തുടര്‍ന്ന് കെട്ടിടത്തിന്റെ താഴേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് ആരോപണം. ഗീതയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന പ്രതി ഇവരെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ശിവപ്രകാശ് ദേവരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗീത പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രതി മുത്തപ്പ. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കണ്ണൂരിൽ കർണാടക സ്വദേശി ഒഴുക്കിൽപ്പെട്ടു

പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദ സഞ്ചാരി കടലിൽ ഒഴുക്കിൽപ്പെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൈസൂരു സ്വദേശി പവൻ (30) ആണ് അപകടത്തിൽപ്പെട്ടത്.

പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സഭവം.സമീപത്തെ റിസോർട്ടിൽ താമസിക്കുക ആയിരുന്ന പവൻ നാല് സുഹൃത്തുക്കൾക്ക് ഒപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group