ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ചെയര്‍മാനായ കോളേജുകളില്‍ റെയ്ഡ്നടത്തി സിബിഐ.കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് പ്രാഥമിക വിവരം.ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയുടെ ചെയര്‍മാനാണ് അദ്ദേഹം.
സിബിഐ കോളേജ് അദ്ധ്യാപകരെയും അധികൃതരെയും ചോദ്യം ചെയ്തതായി അറിയിച്ചു. ചോദ്യം ചെയ്തവരില്‍ ശിവകുമാറിന്റെ മകളും കോളേജിന്റെ സെക്രട്ടറിയുമായ ഡികെഎസ് ഐശ്വര്യ, കോളേജ് ട്രസ്റ്റ് അംഗമായ ഭാര്യയും ഉള്‍പ്പെടുന്നതായി സിബിഐ അറിയിച്ചു.
വാട്സ്‌ആപ്പില്‍ വീണ്ടും വല വിരിച്ച് തട്ടിപ്പുകാര്‍, ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത് ഗുരുതര പ്രശ്നം
പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ തട്ടിപ്പുകാര്‍ വീണ്ടും വല വിരിക്കുന്നു. ഇത്തവണ വാട്സ്‌ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗുരുതരവും, വ്യത്യസ്ഥവുമായ തട്ടിപ്പാണ്.തട്ടിപ്പുകാര്‍ ഇരകളുടെ കുടുംബാംഗങ്ങളെപ്പോലെ വേഷമിടുകയും, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമെന്ന വ്യാജേന പണം അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന തട്ടിപ്പാണ് പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
‘ഹായ് മം’ അല്ലെങ്കില്‍ ‘കുടുംബ ആള്‍മാറാട്ടം’ എന്ന പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പിന്റെ വാര്‍ത്ത പ്രകാരം, വാട്സ്‌ആപ്പ് ചാറ്റിലൂടെയാണ് ഇരകളെ ലക്ഷ്യമിടുന്നത്. അടുത്ത സുഹൃത്തുക്കളുടെയോ, കുടുംബാംഗങ്ങളുടെയോ പേരില്‍ വ്യക്തിയുമായി ബന്ധപ്പെടുകയും, വിശ്വസനീയമായ കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് വിശ്വസിക്കുന്നതോടെ, തട്ടിപ്പുകാര്‍ക്ക് പണം അയക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഓസ്ട്രേലിയയില്‍ ഏകദേശം 1,150- ലധികം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപയോക്താക്കള്‍ക്ക് ഏകദേശം 21 കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാനമായും 55 വയസിനു മുകളിലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നത്.