വീക്കെന്‍്റ് ബ്ലോക്ക് ബസ്റ്ററിന്‍്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്സ് (RDX) സിനിമയുടെ ചിത്രീകരണം നാളെ കൊച്ചിയില്‍ ആരംഭിക്കും.
ആഗസ്റ്റ് 23ന് ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണം കുറച്ചു ദിവസത്തേക്കു നീട്ടിവെച്ചിരുന്നു. അതിനിടയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആന്‍്റണി വര്‍ഗീസ്സിന്‍്റെ കൈക്കു പരിക്കുപറ്റിയത് വീണ്ടും കാലതാമസത്തിനിടയാക്കി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു. പൂര്‍ണമായും ആക്ഷന്‍ ചിത്രമായതിനാല്‍ കൈയ്യുടെ പരിക്ക് പൂര്‍ണ്ണമായും മാറണമായിരുന്നു. സാങ്കേതികമായ തടസ്സങ്ങള്‍ തരണം ചെയ്താണ് ഇപ്പോള്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.
വലിയ മുതല്‍ മുടക്കില്‍ പവര്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ചിത്രത്തിന്‍്റെ അവതരണം. ഭാഷദേശാതിര്‍ത്തിക്കപ്പുറം എല്ലാവര്‍ക്കും ഇണങ്ങും വിധത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആര്‍.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ഷെയിന്‍ നിഗം, ആന്‍്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നിവരെ അവതരിപ്പിക്കുന്നത്.
ഐമാ റോസ്മിയും മഹിമാ നമ്ബ്യാരുമാണു ചിത്രത്തിലെ നായികമാര്‍. ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബാസ് റഷീദ്-ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണു തിരക്കഥ. മനു മഞ്ജിത്തിന്‍്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാം സി.എസ്.ആണ്. കൈതി, വിക്രം വേദ തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുന്‍നിര സംഗീത സംവിധായകനാണ്. ദക്ഷിണേന്ത്യയിലെ വമ്ബന്‍ സിനിമകളുടെ ആക്ഷന്‍ കോറിയോഗ്രാഫറായ അന്‍പ്-അറിവാണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. അലക്സ്.ജെ.പുളിക്കീലാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്-റിച്ചാര്‍ഡ് കെവിന്‍, കലാസംവിധാനം-പ്രശാന്ത് മാധവ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യാ ബാലകൃഷ്ണന്‍, അസോസിസിയേറ്റ് ഡയറക്ടര്‍-വിശാഖ്, നിര്‍മാണ നിര്‍വ്വഹണം-ജാവേദ് ചെമ്ബ്, പി.ആര്‍.ഒ-വാഴൂര്‍ ജോസ്.