Home Featured ബെംഗളുരു: റെയിൽവേ സ്റ്റേഷനിൽ മറന്നുവച്ച സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥയെ തിരിച്ചേൽപിച്ച് പോർട്ടർ മാതൃകയായി

ബെംഗളുരു: റെയിൽവേ സ്റ്റേഷനിൽ മറന്നുവച്ച സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥയെ തിരിച്ചേൽപിച്ച് പോർട്ടർ മാതൃകയായി

ബെംഗളുരു: കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മറന്നുവച്ച 5 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥയെ തിരിച്ചേൽപിച്ച് പോർട്ടർ മാതൃകയായി. തലഗുപ്പ -മൈസൂരു എക്സ്പ്രസിലെത്തിയ സംഗീതയുടെ ആഭരണങ്ങൾ അടങ്ങിയ ബാഗാണ് 10-ാം പ്ലാറ്റ്ഫോമിലെ ഇരപ്പിടത്തിന് സമീപത്ത് നിന്ന് സ്റ്റേഷനിലെ ലൈസൻസ്ഡ് പോർട്ടറായ മുഹമ്മദ് ഇസാസിന് ലഭിച്ചത്.

സ്വർണമാണെന്ന് കണ്ടതോടെ ബാഗ് ഭംദ്രമായി ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ ശ്രീധറിനെ ഏൽപിച്ചു. അദ്ദേ ഹം ബാഗ് റെയിൽവേ സുരക്ഷ സേനയ്ക്ക് (ആർപിഎഫ്) കൈമാറി. ഈ സമയം ബാഗ് കാണാതെ സ്റ്റേഷനിൽ തിരച്ചിൽ നടത്തുകയായിരുന്നു സംഗീത.തുടർന്ന് ആർപിഎഫിനെ സമീപിച്ചപ്പോഴാണ് ബാഗ് ഭദ്രമായി ലഭിച്ച വിവരം അറിയുന്നത്. രേഖകൾ സമർപ്പിച്ചതോടെ അഡീ. ഡിവിഷനൽ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് ബാഗ് സംഗീതയ്ക്ക് കൈമാറി.

ക്ഷേത്രത്തില്‍ നിന്ന് ദേവി പിണങ്ങി ഇവിടെ വന്നിരിക്കുകയാണ്, ആള്‍ ദൈവമല്ല; അമ്ബത്തിയഞ്ച് പവന്‍ മോഷ്ടിച്ചതല്ല, അവര്‍ തന്നതെന്ന് വിദ്യ

തിരുവനന്തപുരം: വീട്ടുകാരെ പറ്റിച്ച്‌ മന്ത്രവാദിനി അന്‍പത്തിയഞ്ച് പവനും ഒന്നര ലക്ഷം രൂപയും തട്ടിയെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.വെള്ളായണി തൊടിയില്‍ വീട്ടില്‍ വിശ്വംഭരന്റെ കുടുംബമാണ് കളിയിക്കാവിള ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന തെറ്റിയോട് ദേവി എന്ന് വിളിപ്പേരുള്ള വിദ്യയുടെ തട്ടിപ്പിനിരയായത്.ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സ്വര്‍ണം മോഷ്ടിച്ചിട്ടില്ലെന്നും ആള്‍ ദൈവമല്ലെന്നും പ്രതികരിച്ചിരിക്കുകയാണ് കുറ്റാരോപിതയായ വിദ്യയിപ്പോള്‍.

ക്ഷേത്രത്തിലെ കടബാദ്ധ്യത തീര്‍ക്കാനായി പരാതിക്കാര്‍ സ്വര്‍ണം നല്‍കിയെന്നാണ് യുവതിയുടെ അവകാശവാദം. പകുതി സ്വര്‍ണം തിരികെ കൊടുത്തിട്ടുണ്ടെന്നും ബാക്കി ഇരുപത്തിയൊന്നാം തീയതി നല്‍കുമെന്നും യുവതി പറഞ്ഞു.സ്വര്‍ണം മോഷ്ടിച്ചിട്ടില്ല. പൈസ ഒരു രൂപ പോലും അവരുടെ കൈയില്‍ നിന്ന് വാങ്ങിച്ചിട്ടുമില്ല. വിശ്വംഭരന്റെ മകള്‍ വിനീതുവും കുടുംബവും ഇവിടെ വന്ന്. എന്റെ സ്വര്‍ണം ലോക്കറിലുണ്ടെന്നും, വിദ്യ ആരോടും പൈസ ചോദിക്കണ്ട, പണയം വച്ച്‌ മൂകാംബിക കടം തീര്‍ക്ക് എന്നും പറഞ്ഞാണ് തന്നത്.

ആള്‍ദൈവമല്ല, നാല് വര്‍ഷം തോറും ഇവിടെ ദേവിക്ക് പത്ത് ദിവസത്തെ ഉത്സവം നടക്കുകയാണ്. ക്ഷേത്രത്തില്‍ നിന്ന് ദേവി പിണങ്ങി ഇവിടെ വന്നിരിക്കുകയാണെന്നറിയാം. ഇതൊക്കെ ദേവപ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്.’ വിദ്യ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.2020ല്‍ വിശ്വംഭരന്റെ മകനുള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു. ശാപമാണെന്നും മാറ്റാന്‍ ആളുണ്ടെന്നും പറഞ്ഞ് പരിചയക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി അഭിഭാഷകനാണ് വിശ്വംഭരനെയും വിനീതുവിനെയും 2021 ജനുവരിയില്‍ വിദ്യയുടെ അടുത്തെത്തിക്കുന്നത്.

വിദ്യയും നാലംഗസംഘവും 2021 ജനുവരിയില്‍ പൂജയ്ക്കായി വെള്ളായണിയിലെ വീട്ടിലെത്തി.വീണ്ടും ദുര്‍മരണം ഉണ്ടാകുമെന്നു പറഞ്ഞ് വിദ്യ കുടുംബത്തെ ഭയപ്പെടുത്തി. മകന്റെ അകാലമരണത്തിന്റെ വിഷമത്തില്‍ കഴിഞ്ഞിരുന്ന വിശ്വംഭരനും കുടുംബവും ഇത് വിശ്വസിച്ചു. തുടര്‍ന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. രാത്രിയിലായിരുന്നു പൂജകള്‍.

ദേവി പ്രീതിപ്പെടണമെങ്കില്‍ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരിയില്‍ വച്ച്‌ പൂജിക്കണമെന്ന് വിദ്യ പറഞ്ഞതോടെയാണ് 55 പവനും ഒന്നര ലക്ഷം രൂപയുമേല്‍പ്പിച്ചത്. ഇവ അലമാരയില്‍ വച്ച്‌ പൂട്ടി. പതിനഞ്ച് ദിവസം അലമാര തുറക്കാന്‍ പാടില്ലെന്നും ആള്‍ദൈവം അറിയിച്ചു.

ദേവിയും ഇരുതല സര്‍പ്പവും അദൃശ്യമായി മുറിയിലുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ചതിനാല്‍ വീട്ടുകാര്‍ അവിടെ കയറാന്‍ ധൈര്യപ്പെട്ടില്ല. ഇടയ്ക്ക് രണ്ടു നാള്‍ സംഘം വന്ന് പൂജകള്‍ നടത്തി. എന്നാല്‍, സംഘം പറഞ്ഞ പതിനഞ്ച് ദിവസം കഴിഞ്ഞതോടെ വരാതായി. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായി. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ സംശയം തോന്നി നാല് മാസം മുന്‍പ് വീട്ടുകാര്‍ അലമാര തുറന്നപ്പോഴാണ് സ്വര്‍ണവും പണവും തട്ടിയെടുത്തത് അറിയുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യയുടെ വീട്ടില്‍ തിരക്കിയെത്തിയപ്പോള്‍ കേസ് കൊടുത്താല്‍ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group