ബംഗളൂരു: പെണ്‍കുട്ടിയുടെ സ്വകാര്യവീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുളിമുറിയില്‍ ഒളിക്യാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്ബറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്‌സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.നാലുവര്‍ഷമായി പ്രതി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്ബറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ മൂന്നിലേറെ വീഡിയോകള്‍ കണ്ടെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
തുടരെ രണ്ടാമതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, അനാഥരായത് മൂന്ന് കുട്ടികള്‍
ലക്നൗ : ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി.ഒരേ രാത്രി തുടര്‍ച്ചയായി രണ്ടാം തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 34 കാരനായ മൊഹമ്മദ് അന്‍വര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. കൊല്ലപ്പെട്ട യുവതിക്ക് മുപ്പത് വയസ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൊഹമ്മദ് അന്‍വറിന്റെ ഇംഗിതത്തിന് തടസം നിന്ന ഭാര്യയെ ഇയാള്‍ കയര്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വീടിന് അമ്ബത് കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി അന്‍വര്‍ പൊലീസില്‍ പരാതിയും നല്‍കി.
എന്നാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം അന്വേഷണത്തില്‍ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് മൊഹമ്മദ് അന്‍വറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒന്‍പത് വര്‍ഷം മുന്‍പാണ് പ്രതി യുവതിയെ വിവാഹം ചെയ്തത്.