ഈ വർഷത്തെ ‘ഇയർ ഇൻ സെർച്ച് 2022’ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. 2022- ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്ത സിനിമ, ഗാനം, ഇവന്റുകൾ, വ്യക്തിത്വങ്ങൾ, ചോദ്യങ്ങൾ എന്നിവയാണ് ഗൂഗിൾപുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ ബ്രഹ്മാസ്ത്രയാണ്. രൺബീർ കപൂർ- ആലിയ ഭട്ട് തുടങ്ങിയവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.
തൊട്ടുപിന്നിലായി കെജിഎഫ് 2 സിനിമയും കൂടുതൽ ആളുകൾ തിരഞ്ഞിട്ടുണ്ട്. ഇത്തവണ ഇന്ത്യയിലെ ട്രെൻഡിംഗ് സെർച്ചിംഗ് വിഷയമായി മാറിയത് ഇന്ത്യൻ പ്രീമിയർ ലീഗാണ്. കൂടാതെ, ടി-20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിൾ സെർച്ച് റിസൾട്ടിൽ മുൻപന്തിയിൽ തന്നെ എത്തിയിട്ടുണ്ട്.
അതേസമയം, ഈ വർഷം ലോകത്തെമ്ബാടുമുള്ള ആളുകൾ തിരഞ്ഞ ഇന്ത്യൻ ഗാനങ്ങളുടെ പട്ടികയിൽ ആദിത്യ എയുടെ ഇർഡി- പോപ്പ് നമ്ബർ ‘ചാന്ദ് ബാലിയാൻ’, തമിഴ് സൂപ്പർ ഹിറ്റ് പുഷ്പ: ദി റൈസ് സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനവും ഇടം നേടി. ‘കോവിഡ് വാക്സിനേഷൻ നിയർ മി’, ‘സ്വിമ്മിംഗ് പൂൾ നിയർ മി’, ‘വാട്ടർ പാർക്ക് നിയർ മി’ എന്നിവയാണ് ഗൂഗിളിൽ കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ.
കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; ജനനേന്ദ്രിയം വെട്ടിമാറ്റപ്പെട്ട നിലയില്‍
ഗുജറാത്ത്: ജാംനഗറില്‍ കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശ് ആലിരാജ്പൂര്‍ സ്വദേശിയായ 12 വയസ്സുകാരന്റെ മൃതദേഹമാണ് ജനനേന്ദ്രിയം വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടത്തിയത്.ചെവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി 8 മണിയോടെ പുറത്തേക്ക് ഇറങ്ങിയ കുട്ടി പീന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രാമത്തിലെ മറ്റൊരിടത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് കണ്ടെത്തി. ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയിലാണ് മൃതദേഹം കണ്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കരിമ്ബ് മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രഥമിക നിഗമനം.