Home Featured ബെംഗളൂരു സ്വദേശിയുടെ അഴുകിയ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി

ബെംഗളൂരു സ്വദേശിയുടെ അഴുകിയ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി

മംഗളൂരു: ബെംഗളൂരു സ്വദേശിയായ എ.എസ്.മഹാന്ദേഷി(36)ന്റെ അഴുകിയ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി.. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും ഉള്ളാള്‍ പോലീസ് പറഞ്ഞു.ഒക്ടോബര്‍ 30ന് ബെംഗളൂരുവില്‍നിന്ന് വന്ന മഹാന്ദേഷ് അന്ന് രാത്രിയാണ് തൊക്കോട്ടുള്ള ഹോട്ടലില്‍ മുറിയെടുത്തത്. അര്‍ധരാത്രിയോടെ ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുപോയി.

പിന്നീട് തിരിച്ചുവന്നില്ല.അടുത്ത ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും ഇയാളെ കാണാതായതോടെ ഹോട്ടലധികൃതര്‍ മുറി തുറന്നു നോക്കുകയായിരുന്നു. തുടര്‍ന്ന് ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കി.അതേസമയം, മഹാന്ദേഷിന്റെ സഹോദരിയും ഇദ്ദേഹത്തെ കാണാനില്ലെന്ന് ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ചയാണ് തൊക്കോട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുകിണറില്‍നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു, വില്‍പന നടത്തി കൗമാരക്കാരെ പരസ്യമായി വെടിവച്ചുകൊന്ന് ഉത്തര കൊറിയ

സോള്‍: ദക്ഷിണ കൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് കൗമാരക്കാരെ ഉത്തര കൊറിയയില്‍ വെടിവച്ച്‌ കൊന്നതായി റിപ്പോര്‍ട്ട്.16 ഉം 17 ഉം വയസുള്ള ആണ്‍കുട്ടികളെയാണ് വെടിവച്ചുകൊന്നത്. ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ഫയറിംഗ് സ്‌ക്വാഡാണ് ഇവ‌ര്‍ക്കെതിരെ ശിക്ഷ നടപ്പിലാക്കിയതെന്നാണ് അന്ത‌ര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെെന അതിര്‍ത്തിയിലുള്ള ഹെെസന്‍ നഗരത്തിലെ പ്രദേശവാസികളെ ഭീതിയിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ശിക്ഷയെന്നാണ് പുറത്തുവരുന്ന വാ‌ര്‍ത്തകള്‍. ഒക്ടോബ‌ര്‍ അവസാന വാരം നടന്ന കൊലയെക്കുറിച്ച്‌ ഇപ്പോളാണ് വിവരം പുറത്തുവരുന്നത്. അമ്മയെ കൊലപ്പെടുത്തിയ ഒരാളെയും ഇവര്‍ക്കൊപ്പം വെടിവച്ചു കൊന്നിട്ടുണ്ട്.

അത്ര തന്നെ രൂക്ഷമായ കുറ്റമാണ് ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നത്. ഹെെസന്‍ നഗരത്തിലെ ആളുകളെ വിളിച്ചു കൂട്ടിയ ശേഷമാണ് ശിക്ഷാ നടപടി നടപ്പിലാക്കിയത്.ചില രാജ്യങ്ങളുടെ സിനിമകളും മാദ്ധ്യമങ്ങളും ഉത്തര കൊറിയയില്‍ വിലക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഇത് തെറ്റായ വഴിയിലേയ്ക്ക് എത്തിക്കുമെന്നാണ് ഉത്തര കൊറിയന്‍ ഭരണകൂടം വിലയിരുത്തുന്നത്.

ദക്ഷിണ കൊറിയയില്‍ നിന്നെത്തുന്ന മാദ്ധ്യമ സ്വഭാവമുള്ള എന്തിനെയും ശക്തമായ ശിക്ഷ നടപടികളിലൂടെയാണ് ഉത്തര കൊറിയ എതിര്‍ക്കുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മാറികടന്ന് ദക്ഷിണ കൊറിയന്‍ സിനിമകളും ഗാനങ്ങളും ഉത്തര കൊറിയയിലെത്താറുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് ഇവ ഉത്തര കൊറിയയില്‍ എത്തുന്നതെന്നാണ് സൂചനകള്‍

You may also like

error: Content is protected !!
Join Our WhatsApp Group