ബെംഗളൂരു: സിബിഐ ജംക്ഷനും മേക്രി സർ ക്കിളിനും ഇടയിൽ ബെള്ളാരി റോഡിലെ യുടേണുകൾ നിരോധിച്ചതോടെ ഗതാഗതക്കു രുക്കിനു നേരിയ ആശ്വാസം.ഹെബ്ബാളിൽ നിന്ന് സഞ്ജയ്നഗറിലേക്കു പോകുന്ന വാഹനങ്ങൾക്കു കാവേരി തിയറ്റർ ജംക്ഷനിൽ നിന്നു വലത്തോട്ടു തിരിയാനുള്ള സംവിധാനത്തോടെയാണ് യുടേണുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതോടെ തിരക്കേറിയ റോഡിൽ അനാവശ്യ യുടേണുകൾ ഉണ്ടാക്കുന്ന അപകട ഭീഷണിയും അവസാനിച്ചു.വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബെള്ളാരി റോഡിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ ഭാര വാഹനങ്ങൾക്കു വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ട്രാഫിക് പൊലീസ് ഏർപ്പെടുത്തി.
ഓട്ടോറിക്ഷ സര്‍വീസ് മൗലികാവകാശമല്ല; വിമാനത്താവളത്തിലെ നിയന്ത്രണം ചോദ്യം ചെയ്യാനാകില്ല: ഹൈക്കോടതി
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവള അതോറിറ്റിക്ക് ഓട്ടോറിക്ഷ സര്‍വീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്ന ഹര്‍ജി തള്ളി ഹൈക്കോടതി.വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ സര്വീസ്ത് നടത്തുക എന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യാത്രക്കാരെ കൊണ്ടുവരാന്‍ നിയന്ത്രണമില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
അങ്കമാലി സ്വദേശി പി കെ രതീഷ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. മോട്ടോര്‍വാഹന പെര്മിറ്റുള്ളതിനാല് വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
വിമാനത്താവളം നിയന്ത്രിതമേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യംചെയ്യാനാകില്ലെന്നുമുള്ള കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാദം കോടതി അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന് ഹര്‍ജി തള്ളിയത്.