Home Featured ബംഗളൂരു: എ.ടി.എമ്മില്‍ മോഷണം; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: എ.ടി.എമ്മില്‍ മോഷണം; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ബാങ്ക് എ.ടി.എമ്മില്‍ നിന്ന് 19.96 ലക്ഷം രൂപ കവര്‍ന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. അസം സ്വദേശി ദീപങ്കര്‍ നോമോസുന്ദറിനെയാണ് (23) വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മോഷണം നടന്ന 13ാം ക്രോസ് വില്‍സണ്‍ ഗാര്‍ഡനിലെ എ.ടി.എമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.

പണം നിറക്കാനെത്തിയ ജീവനക്കാരുമായി പ്രതി സൗഹൃദം സ്ഥാപിച്ച്‌ എ.ടി.എമ്മിന്റെ ഐ.ഡിയും പാസ് വേഡും കൈക്കലാക്കുകയായിരുന്നു. ഇതുപയോഗിച്ച്‌ എ.ടി.എമ്മില്‍നിന്ന് പണം കവര്‍ന്ന് അസമിലേക്ക് രക്ഷപ്പെട്ടു.മോഷണം പുറത്തറിഞ്ഞതോടെ ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി.

അസമില്‍ പിടിയിലായ പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലില്‍, ഭാര്യക്ക് ആഡംബര ജീവിതം നയിക്കുന്നതിനാണ് താന്‍ പണം മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചു.മോഷ്ടിച്ച പണം ഉപയോഗിച്ച്‌ പ്രതി വീടുപണിയാനും ഭക്ഷണശാല തുറക്കാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളില്‍നിന്ന് 14.2 ലക്ഷം രൂപ കണ്ടെടുത്തു.

രാഷ്‌ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആഴ്ചയില്‍ അഞ്ചു ദിവസവും സന്ദര്‍ശിക്കാം

ഡല്‍ഹി : ഇന്ന് മുതല്‍ മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസവും രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. കൊവിഡ് 19 വ്യാപനം കാരണം രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദര്‍ശനം പൊതുജനങ്ങള്‍ക്ക് വെറും രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു.രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സര്‍ക്യൂട്ട് 1) ഭാഗങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍, ഗസറ്റഡ് അവധി ദിവസങ്ങളില്‍ ഒഴികെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

രാഷ്ട്രപതി ഭവന്‍ സര്‍ക്യൂട്ട് 1 ല്‍ പ്രധാന കെട്ടിടം, ഫോര്‍കോര്‍ട്ട്, റിസപ്ഷന്‍, നവാചര, ബാങ്ക്വറ്റ് ഹാള്‍, അപ്പര്‍ ലോഗ്ഗിയ, ലുട്ടിയന്‍സ് ഗ്രാന്‍ഡ് സ്റ്റെയര്‍, ഗസ്റ്റ് വിംഗ്, അശോക് ഹാള്‍, നോര്‍ത്ത് ഡ്രോയിംഗ് റൂം, ലോംഗ് ഡ്രോയിംഗ് റൂം, ലൈബ്രറി, ദര്‍ബാര്‍ ഹാള്‍, ബുദ്ധ പ്രതിമ എന്നിവ ഉള്‍പ്പെടുന്നു.

പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും ഒരു മണിക്കൂര്‍ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി നിങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദര്‍ശകര്‍ വരെ ഉണ്ടാകും.ഓരോ സര്‍ക്യൂട്ടിലും ഒരു സന്ദര്‍ശകന് 50 രൂപയാണ് രജിസ്ട്രേഷന്‍ ചാര്‍ജ്. 30 പേര്‍ അടങ്ങുന്ന ഒരു സന്ദര്‍ശക സംഘത്തിന് ഓരോ സന്ദര്‍ശനത്തിനും 1200 രൂപയാണ് ഈടാക്കുക. എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനുള്ള രജിസ്ട്രേഷന്‍ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group