ബെംഗളൂരു:വെബ് ഓട്ടോകളുടെ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം 25ന് അകം അറിയിക്കാമെന്ന് ഹൈക്കോടതിയെ സർ ക്കാർ അറിയിച്ചു. സർക്കാർ നിരക്ക് തീരുമാനിക്കുന്നതു വരെ ബന്ധപ്പെട്ട കേസുകളിൽ വിധി പ്രഖ്യാപിക്കരുതെന്ന് ഗതാഗത വകുപ്പ് കോടതിയോട് അപേക്ഷിച്ചു.
കമ്പനികളുടെ ആവശ്യങ്ങൾ പരിഗണിക്കുകയാണെന്നും യാത്രക്കാർക്കു ഉപയോഗപ്രദമാകുന്ന തീരുമാനമാകും എടുക്കുകയെന്നും സർക്കാർ വ്യക്തമാക്കി. അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളിലെ ഓട്ടോ സർവീസുകൾ നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പിന്നാലെ നിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിനു കോടതി സാവകാശം നൽകുകയായിരുന്നു.
കടുത്ത സാമ്ബത്തിക പ്രതിസന്ധി; ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ ഗൂഗിളും; 10,000 ജീവനക്കാരെ പിരിച്ചുവിടും
ന്യൂഡല്‍ഹി: ടെക് ലോകത്തെ പ്രധാന കമ്ബനികളായ ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും.
ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റ് 10,000-ത്തോളം ജീവനക്കാരെയാകും പിരിച്ചുവിടുകയെന്നാണ് റിപ്പോര്‍ട്ട്. ആല്‍ഫബെറ്റിന്റെ ആറ് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്ബനി പദ്ധതിയിടുന്നത്. സാമ്ബത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് വിവരം.
ജീവനക്കാരുടെ പ്രകടനം വിലയിരുത്താന്‍ പുതിയ റാങ്കിംഗ്, പെര്‍ഫോമന്‍സ്, ഇംപ്രൂവ്മെന്റ് പ്ലാന്‍ തുടങ്ങിയ പദ്ധതികള്‍ കമ്ബനി ആവിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വളരെ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാരെയാകും പിരിച്ചുവിടുകയെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. 2023-ന്റെ തുടക്കത്തോടെയാകും പിരിച്ചുവിടല്‍ ആരംഭിക്കുക.
പുതിയ പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിലെ റേറ്റിംഗ് ഓപ്ഷന് വഴി മേധാവികള്‍ക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാനും അതനുസരിച്ച് അവര്‍ക്ക് ബോണസും മറ്റ് ഗ്രാന്റുകളും നല്‍കുന്നത് ആസൂത്രണം ചെയ്യാനും സഹായിക്കും.
ഗൂഗിള്‍ ആല്‍ഫാബെറ്റ് പിരിച്ചുവിടല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മാസങ്ങള്‍ മുന്‍പ് സിഇഒ സുന്ദര്‍ പിച്ചൈ സൂചനകള്‍ നല്‍കിയിരുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കാനും കഴിയുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2022-ന്റെ രണ്ടാം പാദത്തില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടലും.