Home Featured ബംഗളുരു :സോമാപുരയും പുലിഭീതിയിൽ

ബെംഗളൂരു: നഗരത്തിൽ വിണ്ടും പുലിഭീതി. ബനശങ്കരി സോമാപുരയിൽ കഴിഞ്ഞ ദിവസം പശുക്കുട്ടിയെ പുലി കടിച്ചുകൊന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. തുറാഹള്ളി വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സോമാപുരയിൽ ആദ്യമായാണ് പുലി സാന്നിധ്യം കണ്ടെത്തുന്നത്.

വനംവകുപ്പ് ജീവനക്കാരെത്തി കൂട് സ്ഥാപിച്ചു. രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് കർശന നിർദേശവും നൽ കി. ഇക്കഴിഞ്ഞ മാർച്ചിൽ യെലഹങ്ക റെയിൽവീൽ ഫാക്ടറി വളപ്പിൽ പുലിയെ കണ്ടെത്തിയെങ്കി ലും പിടികൂടാൻ കഴിഞ്ഞില്ല.

കഴിഞ്ഞ വർഷം ജനുവരിയിൽ ബേഗൂർ കൊട്ടയിൽ അപ്പാർട്മെനിന്റെ പാർക്കിങ് പ്രദേശത്ത് കണ്ട പുലി 10 ദിവസത്തിന് ശേഷമാണ് കൂട്ടിലകപ്പെട്ടത്. 2018 ഫെബ്രുവരിയിൽ ബിഡദിയിലെ അമ്യൂസ്മെന്റ് പാർക്കിൽ കയറിയ പുലിയെ മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിന് ശേഷമാണ് പിടികൂടാനായത്.

2016ൽ മാറത്തഹള്ളിയിലെ സ്വകാര്യ സ്കൂൾ വളപ്പിൽ കയറിയ പുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. ബെന്നാർട്ടെ, കനക്പുര, തുറാഹള്ളി വന മേഖലയിൽ നിന്നാണ് നഗരത്തിലേക്ക് പുലികൾ എത്തുന്നതെന്നാണ് വനംവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

കര്‍ണാടകയില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്; 18 എംഎല്‍എമാര്‍ കൂറുമാറും, ആദ്യ പ്രമുഖനെത്തി

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തി.

മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായിയും നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലക്കാരനുമായ യുബി ബര്‍ണാകറാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഉന്നതനായ നേതാവ് കൂടിയാണ് ഇദ്ദേഹം. ബര്‍ണാകറിന്റെ വരവ് കോണ്‍ഗ്രസിനുള്ളില്‍ വലിയ ആവേശം നിറച്ചപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ ബി ജെ പി നടുങ്ങി. ഇതോടൊപ്പം തന്നെ 18 ബി ജെ പി-ജെ ഡി എസ് എംഎല്‍എമാരും പാര്‍ട്ടിയിലെത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍

സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, മുന്‍ സ്പീക്കര്‍ കെ ബി കോളിവാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ബണകാറിന് ബെംഗളൂരുവിലെ പാര്‍ട്ടി ഓഫീസില്‍ വിപുലമായ സ്വീകരണമൊരുക്കി. ബി ജെ പിയില്‍ നിന്നുള്ള ഒഴുക്കിന്റെ തുടക്കം മാത്രമാണിതെന്നായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഡികെ ശിവകുമാര്‍ അവകാശപ്പെട്ടത്.

18 എം എല്‍ എമാരില്‍ ആറ് പേര്‍ ബി ജെ പിയില്‍

18 എം എല്‍ എമാരില്‍ ആറ് പേര്‍ ബി ജെ പിയില്‍ നിന്നും ബാക്കിയുള്ളവര്‍ ജെ ഡി എസില്‍ നിന്നുമാണ്. അതുകൊണ്ട് ആരും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എം‌ എല്‍‌ എമാര്‍ ഫെബ്രുവരിയില്‍ മാത്രമേ കോണ്‍ഗ്രസില്‍ ചേരൂ. മറ്റുള്ളവര്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയുടെ സ്‌ക്രുട്ടിനി കമ്മിറ്റി അനുമതി നല്‍കിയാല്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളുവെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group