Home Featured മംഗളൂരു സ്ഫോടനക്കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന്

മംഗളൂരു സ്ഫോടനക്കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന്

by കൊസ്‌തേപ്പ്

മംഗളൂരു: മംഗളൂരു ഓട്ടോ സ്ഫോടനക്കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രാവിലെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ എത്തിയ ഷാരിക്കിന്റെ പെങ്ങള്‍, ഇളയമ്മ എന്നിവരാണ് ഇയാളെ തിരിച്ചറിഞ്ഞത്. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടര്‍ന്നാണ് പൊലീസ് ബന്ധുക്കളെ എത്തിച്ച്‌ തിരിച്ചറിയല്‍ നടത്തിയത് .

ഐഎസ്‌എസ് ബന്ധത്തെ തുടര്‍ന്ന് ഷിമോഗ പൊലീസ് സെപ്റ്റംബറില്‍ ഇയാള്‍ക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേര്‍ ജയിലുണ്ട് .മൂവരും ചേര്‍ന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയില്‍ പരീക്ഷണ സ്ഫോടനം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു . പൊലീസിനെ വെട്ടിച്ച്‌ കടന്ന ഷാരീക്ക് മൈസൂരില്‍ വ്യാജ പേരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു . കൊച്ചി , കോയമ്ബത്തൂര്‍ ഉള്‍പ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഷാരിക്ക് പോയതായി പൊലീസ് കണ്ടെത്തി .പൊലീസ് സംഘം കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് പോയിട്ടുണ്ട് .

കര്‍ണാടകയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തല്‍; കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ പങ്കും അന്വേഷിക്കുന്നു

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സി ചോര്‍ത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് നടന്ന ഇത്തരം സംഭവങ്ങളടക്കം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു.

ബി.ജെ.പി സര്‍ക്കാറിനു കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ എജുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി’ന് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങളടക്കം ശേഖരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം.

ഈ സ്ഥാപനം ബി.എല്‍.ഒമാര്‍ക്ക് സമാനമായി ആളുകളെ നിയോഗിച്ച്‌ വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങളടക്കം ശേഖരിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കേസില്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്‌.ആര്‍. ജീവനക്കാരന്‍ ധര്‍മേഷ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

മറ്റൊരു ഡയറക്ടര്‍ക്കായി അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും ഇതിനാല്‍ അദ്ദേഹം രാജിവെക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

സിറ്റിങ് ജഡ്ജിയുടെ കീഴില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡേറ്റ ചോര്‍ത്തലും അന്വേഷിക്കണമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടത്.

തങ്ങളുടെ കാലത്തും കോണ്‍ഗ്രസിന്‍റെ കാലത്തും നല്‍കിയ അനുമതി വ്യത്യസ്തമായിരുന്നുവെന്നും തങ്ങള്‍ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസാണ് 2013ല്‍ വോട്ടര്‍മാരുടെ വിവരം ശേഖരിക്കാന്‍ ഷിലുമെക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group