ബംഗളൂരു: ബംഗളൂരുവിലെ 28 നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനം ചോര്‍ത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) സ്പെഷല്‍ കമീഷണര്‍ രംഗപ്പ അള്‍സൂര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.സ്വകാര്യസ്ഥാപനമായ ‘ഷിലുമെ എജുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ട്രസ്റ്റ്’ ഈ സ്ഥാപനത്തിന്‍റെ പ്രതിനിധി കെ.എം. ലോകേഷ് എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചന, ആള്‍മാറാട്ടം, കള്ള ഒപ്പിടല്‍ എന്നിവക്കാണ് കേസെടുത്തത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നു കാണിച്ച് കോണ്‍ഗ്രസ് ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോടും നഗരസഭയോടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കവെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട് നടന്നിരിക്കുന്നത്.
ബി.ജെ.പി സര്‍ക്കാറിന്‍റെ കീഴിലുള്ള ബി.ബി.എം.പിയാണ് സ്വകാര്യ ഏജന്‍സിക്ക് ഇതിനുള്ള അനുവാദം നല്‍കിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ സമ്മതിദായകര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതിയുടെ (എസ്.വി.ഇ.ഇ.പി)യുടെ കീഴിലായിരുന്നു ഇത്.എന്നാല്‍ സ്വകാര്യ സ്ഥാപനം നൂറുകണക്കിന് ആളുകളെ ഏര്‍പ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ (ബി.എല്‍.ഒ) പോലെ വീടുകള്‍ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാര്‍ നമ്ബര്‍, മൊബൈല്‍ നമ്ബര്‍, മതം, ഇ മെയില്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
ബി.എല്‍.ഒമാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചു. ‘ഷിലുമെ’ ശേഖരിച്ച വിവരങ്ങള്‍ അവരുടെ സഹോദരസ്ഥാപനമായ ഷിലുമെ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡിജിറ്റല്‍ സമീക്ഷ എന്ന സ്വകാര്യ ആപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സര്‍ക്കാറിന്‍റെ ഗരുഡ ആപ്പില്‍ ശേഖരിക്കുന്നതിന് പകരമാണിത്. ഷിലുമെയുടെ ഡയറക്ടര്‍ ആയ കൃഷ്ണപ്പ രവികുമാറിന് ഐ.ടി-ബി.ടി മന്ത്രി സി.എന്‍. അശ്വത് നാരായണുമായി അടുത്ത ബന്ധമാണുള്ളത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടര്‍മാരുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ എന്നിവര്‍ ബംഗളൂരുവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ശനിയാഴ്ച പരാതി നല്‍കി.
ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണമില്ല -മുഖ്യമന്ത്രി
ബംഗളൂരു: സ്വകാര്യ സ്ഥാപനം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസ് ആവശ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി.നിലവില്‍ പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ചിലരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
മുമ്ബ് ബി.ഡി.എ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആ അന്വേഷണം സംഭവത്തിന്‍റെ യഥാര്‍ഥ കാര്യത്തില്‍നിന്നും മാറിയാണ് അവസാനിച്ചതെന്നും ബൊമ്മൈ മംഗളൂരുവില്‍ പറഞ്ഞു
18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ വീട്ടുകാരുടെ സമ്മതം വേണം; പുതിയ നിയമം വരുന്നു
ന്യൂഡല്‍ഹി; 18 വയസിനു താഴെയുള്ളവര്‍ക്ക് ഇനി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കാന്‍ വീട്ടുകാരുടെ സമ്മതം വേണം.പുതിയ വിവരസുരക്ഷാ ബില്‍ നിയമമായാല്‍ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേ അനുവാദത്തോടെ മാത്രമേ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കാനാവൂ.ഓണ്‍ലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും കുട്ടിയില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പിന്നീട് ഡിജിറ്റലൈസ് ചെയ്യുന്ന വിവരങ്ങളാണെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാകും. കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ ഫെയ്സ്ബുക്കിലും മറ്റും 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ് തികഞ്ഞതായി സ്വയം സാക്ഷിപ്പെടുത്തിയാല്‍ മതി. എന്നാല്‍ ബില്‍ നിയമമായാല്‍ കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ചെയ്യാനാവില്ല. രക്ഷിതാക്കളുടെ അനുവാദം വേണം. പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലാകും ഇത്.
കുട്ടികള്‍ക്ക് ഇതില്‍ മാറ്റം വരുത്താനാകില്ല. നിയമം പാസായശേഷം പുതിയരീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികള്‍ക്ക് ദോഷകരമായ തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.