Home Featured ‘കാന്താര’ ഒടിടിയിലേക്ക്

‘കാന്താര’ ഒടിടിയിലേക്ക്

കന്നഡയില്‍ നിന്നെത്തി രാജ്യമൊട്ടാക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച ‘കാന്താര’ എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടിയിരുന്നു. ‘കാന്താര’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ‘കാന്താര’യുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ തനിക്കൊന്നുമറിയില്ല എന്നായിരുന്നു പിങ്ക് വില്ലയോട് ഋഷഭ് ഷെട്ടി പ്രതികരിച്ചിരുന്നത്. മനസ് ശൂന്യമാണ്. രണ്ട് മാസത്തെ ഇടവേള എടുക്കണം. ‘കാന്താര’യ്‍ക്ക് ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമകളെല്ലാം ഇപ്പോള്‍ മനസ്സില്‍ ഇല്ലാണ്ടായി.

എനിക്ക് പുതിയൊരു തുടക്കം വേണം. ‘കാന്താര’ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് സംസാരിക്കാൻ സമയമായിട്ടില്ല എന്നുമായിരുന്നു ഋഷഭ് ഷെട്ടി പറഞ്ഞിരുന്നത്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

വാട്സാപ്പിലൂടെ സിബിൽ സ്കോർ പരിശോധിക്കാം; എക്‌സ്‌പീരിയൻ ഇന്ത്യ നൽകുന്ന സൗജന്യ സേവനം

വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്‌കോർ ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്.ബാങ്കിൽ എത്തുമ്പോൾ ആയിരിക്കും ക്രെഡിറ്റ് സ്‌കോർ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്പോൾ വായ്പ തുക കുറയും.

വായ്പ എടുക്കാൻ എത്തുന്നതിന് മുൻപ് തന്നെ എങ്ങനെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കും ? ഇതിനായി ഇനി ബാങ്കുകളിലോ വായ്പ ലഭിക്കുന്നിടത്തോ എത്തേണ്ട പകരം വാട്സാപ്പിലൂടെ തന്നെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം. എക്‌സ്‌പീരിയൻ ഇന്ത്യ എന്ന ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ഡിസിഷനിംഗ് കമ്പനിയാണ് വാട്സാപ്പിലൂടെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കണ്ടെത്താൻ സഹായിക്കുന്നത്.ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്ട് 2005 പ്രകാരം ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയൻ ഇന്ത്യ. വാട്സാപ്പിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കാം.

ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നത്. ഇനി മുതൽ വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുകയും അനലൈസ്‌ ചെയ്യാനും കഴിയും. വാട്സാപ്പിലൂടെയുള്ള സേവനത്തിന്റെ നേട്ടം എന്തെന്നാൽ, ഒരു വ്യക്തിക്ക് സ്ഥല സമയ പരിമിതികളില്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാവുന്നതാണ്. പതിവായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നതിലൂടെ മികച്ച ഒരു ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ ഒരു വ്യക്തിക്ക് സാധിക്കും. അത് ഭാവിയിൽ വായ്പകൾ ലഭിക്കാൻ സഹായകമായിരിക്കും.

*എക്‌സ്‌പീരിയൻ ഇന്ത്യയിലൂടെ എങ്ങനെ സൗജന്യമായി ക്രെഡിറ്റ് സ്കോർ പരിശോധിക്കാം ?*◾ എക്സ്പീരിയൻ ഇന്ത്യയുടെ വാട്ട്‌സ്ആപ്പ് നമ്പറായ +91-9920035444-ലേക്ക് ‘ഹേയ്’ എന്ന് മെസേജ് അയക്കുക.◾ നിങ്ങളുടെ പേര്, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ പോലുള്ള കുറച്ച് അടിസ്ഥാന വിശദാംശങ്ങൾ നൽകുക. ◾ വാട്ട്‌സ്ആപ്പ് വഴി നിങ്ങളുടെ എക്സ്പീരിയൻ ക്രെഡിറ്റ് സ്കോർ ലഭിക്കും.◾ ക്രെഡിറ്റ് റിപ്പോർട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ- മെയിൽ ഐഡിയിൽ ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group